Challenger App

No.1 PSC Learning App

1M+ Downloads
ഡെക്കാൺ ട്രാപ് മേഖലയിലെ പ്രധാന ശിലാ വിഭാഗം ?

Aആഗ്നേയശില

Bഅവസാദശില

Cരൂപാന്തരശില

Dകായാന്തരിതശില

Answer:

A. ആഗ്നേയശില

Read Explanation:

ഡെക്കാൻ ട്രാപ്പ് മേഖല

  • ഡക്കാൻ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറുഭാഗം ബസാൾട്ട് എന്ന ലാവാ ശിലകളാൽ നിർമ്മിതമാണ്. 

  • ഈ മേഖലയെ 'ഡക്കാൻട്രാപ്പ്' എന്നുവിളിക്കുന്നു. 

  • ബസാൾട്ട് ശിലയ്ക്ക് അപക്ഷയം സംഭവിച്ച് രൂപംകൊള്ളുന്ന കറുത്ത മണ്ണാണ് ഈ മേഖലയുടെ സവിശേഷത. 

  • 'റിഗർമണ്ണ് (Regur Soil) എന്നറിയപ്പെടുന്ന ഫലപുഷ്ഠിയും ജലസംഭരണശേഷിയുമുളള ഈ മണ്ണ് വേനലിലും കാർഷികവിളകൾക്ക് സംരക്ഷണമേകുന്നു. 

  • പരുത്തിക്കൃഷിക്ക് ഏറെ പ്രയോജനപ്രദമായതിനാൽ ഈ മണ്ണിന് 'കറുത്ത പരുത്തിമണ്ണ്' എന്നും പേരുണ്ട്. 

  • ചുണ്ണാമ്പ്, ഇരുമ്പ്, മഗ്നീഷ്യം, അലുമിനിയം തുടങ്ങിയ ധാതുലവണങ്ങൾ റിഗർമണ്ണിന്റെ പ്രത്യേകതയാണ്.

  • ഡെക്കാൺ ട്രാപ് മേഖലയിലെ പ്രധാന ശിലാ വിഭാഗം ആഗ്നേയശിലയാണ്.

  • ഡെക്കാൺ പീഠഭൂമിയിലെ പ്രധാന മണ്ണിനമാണ് കറുത്ത മണ്ണ്.

  • ഡക്കാൻ പീഠഭൂമിയിലുൾപ്പെടുന്ന പ്രധാന മലനിരകളാണ്, ജവാദികുന്നുകൾ (TN), പാൽകൊണ്ട് നിര (Andra), നല്ലമല കുന്നുകൾ (Andra), മഹേന്ദ്രഗിരി കുന്നുകൾ (Odisha) തുടങ്ങിയവ. 

  • പശ്ചിമഘട്ടവും പൂർവ്വഘട്ടവും നീലഗിരികുന്നുകളിൽ സന്ധിക്കുന്നു.


Related Questions:

Choose the correct statement(s) regarding the Aravali Range.

  1. It bounds the Central Highlands to the west.
  2. It is located to the east of the central highlands.
    'ദക്ഷിണ' എന്ന സംസ്കൃത പദത്തിൽ നിന്ന് പേര് ലഭിച്ച പീഠഭൂമി ഏത്?

    ഇന്ത്യൻ ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ആണ് ഉപദ്വീപിയ നദികൾ താഴെ നൽകിയിരിക്കുന്നവയിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ ഏതെല്ലാം

    1. കാവേരി ,കൃഷ്ണ
    2. നർമ്മദ, താപ്തി
    3. ഗോദാവരി ,മഹാനദി
    4. മഹാനദി ,കൃഷ്ണ
      Which geological feature is associated with recurrent seismic activity, as mentioned in the note?
      ഇന്ത്യയിൽ ധാതുവിഭവങ്ങൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് എത് ഭൂപ്രകൃതി വിഭാഗത്തിലാണ് ?