App Logo

No.1 PSC Learning App

1M+ Downloads
മൗര്യ ഭരണകാലത്തെ പ്രധാന പഠനകേന്ദ്രം :

Aഉജ്ജയിനി

Bപട്ടകം

Cതക്ഷശില

Dകലിംഗ

Answer:

C. തക്ഷശില

Read Explanation:

മൗര്യ ഭരണകാലത്തെ നിയമങ്ങൾ

  • കീഴ്വഴക്കങ്ങളെ ആധാരമാക്കിയായിരുന്നു നിയമങ്ങൾ.

  • ആചാരമായിരുന്നു മറ്റൊരു പ്രമാണം.

  • നിയമത്തിന് ആധാരങ്ങൾ ഇവ രണ്ടുമായിരുന്നു.

  • ആചാരങ്ങൾ സർവ്വ സമ്മതങ്ങളായിരുന്നു എങ്കിലും വ്യത്യസ്ത മതങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ വ്യത്യസ്തവുമായിരുന്നു.

  • ക്രമ സമാധാനത്തിന് പ്രായശ്ചിത്തമില്ലായിരുന്നു.

  • ദണ്ഡന മുറകൾ ആണ് ഉപയോഗിച്ചിരുന്നത്.

  • ശിക്ഷകൾ അതി കഠിനമായിരുന്നു. അതു കൊണ്ടു തന്നെ കളവും ചതിയും വളരെ കുറവാണെന്ന് യവനർ രേഖപ്പെടുത്തിയിരിക്കുന്നത്.

  • എന്നാൽ വർണ്ണ വ്യവസ്ഥയ്ക്കനുസരിച്ച് ശിക്ഷയുടെ കാഠിന്യത്തിന് വ്യത്യാസം ഉണ്ടായിരുന്നു.

  • എന്നാൽ അശോകന്റെ കാലത്തെ സൈദ്ധാന്തികമായെങ്കിലും ഇതിന് മാറ്റം വന്നു.

  • വ്യവഹാര സമത, ദണ്ഡന സമത എന്നിവ അന്ന് നടപ്പിൽ വരുത്താൻ അദ്ദേഹം ശ്രമിച്ചതായി ശാസനങ്ങളിൽ നിന്ന് മനസ്സിലാക്കാം.

  • കുറ്റാന്വേഷണത്തിന് ചാരന്മാർ ഉണ്ടായിരുന്നു.

  • അതിൽ സഹായിക്കുന്ന ജനങ്ങൾക്ക് പാരിതോഷികം നൽകുമായിരുന്നു.

  • മൗര്യന്മാരുടെ കാലത്ത് കൃഷിയായിരുന്നു പ്രധാന ജീവിത മാർഗ്ഗം.

  • ഭരണം കൃഷിയേയും യുദ്ധങ്ങളേയും ആശ്രയിച്ചായിത്തീർന്നു.

  • വിസ്തൃതി ധാരാളമായി വർദ്ധിച്ചതു നിമിത്തം പലയിടങ്ങളിലുമുള്ള ജനങ്ങൾ ഇടകലരാൻ തുടങ്ങി.

  • അലക്സാണ്ഡറുടെ കൂടെ വന്ന പല പട്ടാളക്കാരും തിരികെ പോകാതെ ഇവിടെ തങ്ങിയിരുന്നു.

  • പിന്നീട് അവരുമായി ബന്ധങ്ങൾ ഊഷ്മളമായപ്പോൾ പല യവനരും പാർസികളും കച്ചവടത്തിനും മറ്റുമായി വന്നു ചേരാനും തുടങ്ങി.

  • കൃഷി വിപുലമായപ്പോൾ ഭരണകൂടത്തിന്റെ പ്രധാന വരുമാന മാർഗ്ഗവും അതിൽ നിന്നായി.

  • ഭൂനികുതി വിളവിനനുസരിച്ചായിരുന്നു. ഇത് നല്ല സാമ്പത്തിക അടിത്തറ പാകി.

  • സാമ്പത്തിക ശാസ്ത്രത്തിൽ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമായ അർത്ഥശാസ്ത്രം എഴുതിയ ചാണക്യൻ ഇതിനെല്ലാം സൂത്രധാരനായിരുന്നു.

  • ഭൂമിയുടെ ഉടമസ്ഥത രാജാവിനായിരുന്നു. എന്നാൽ അത് തത്ത്വത്തിൽ മാത്രമായിരുന്നു.

  • അതിനാൽ അവകാശികൾ സ്വന്തമെന്നോണം ആണ് അത് അനുഭവിച്ചിരുന്നത്.

  • എന്നാൽ ഇതിനെല്ലാം പാട്ടക്കരാർ ഉണ്ടായിരുന്നു.

  • നിലം വികസിപ്പിക്കുന്നത് ഭരണകൂടത്തിന്റെ പ്രത്യേകതയാണ്.

  • കാടു വെട്ടിത്തെളിച്ച് പുതിയ കൃഷി ഭൂമി നിർമ്മിക്കുന്നതും അവർ തന്നെ.

  • കൃഷിക്കായി പ്രത്യേകം ഒരു ഭരണകൂടവും അദ്ധ്യക്ഷനും ഉണ്ടായിരുന്നു.

  • സിതാദ്ധ്യക്ഷൻ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

  • ചില സ്ഥലങ്ങളിൽ ഭരണകൂടം നേരിട്ട് കൃഷി നടത്തി.

  • യുദ്ധത്തടവുകാരേയും മറ്റും ഇതിനായി ബലമായി ജോലി എടുപ്പിച്ചിരുന്നു.

  • എന്നാൽ ഭൂമി കൈവശം വച്ചിരുന്നവർക്ക് കൃഷി നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

  • നിലങ്ങളിൽ പലർ ചേർന്ന് കൂട്ടമായി വിതയ്ക്കുകയും വിള പങ്കിടുന്ന രീതിയും ഉണ്ടായിരുന്നു.

  • പഠനം ഉന്നതർക്കു മാത്രം പറഞ്ഞിട്ടുള്ളതായിരുന്നു.

  • തക്ഷശിലയായിരുന്നു പ്രധാന പഠനകേന്ദ്രം.

  • ലോകപ്രശസ്തമായ സർവ്വകലാശാല അവിടെ നിലനിന്നിരുന്നു.

  • എങ്കിലും ക്ഷത്രിയരോ, ബ്രാഹ്മണരോ മാത്രമേ വിദ്യാഭ്യാസം ആർജ്ജിച്ചിരുന്നുള്ളൂ.

  • കൈത്തൊഴിലുകൾ വാണിജ്യാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടു.

  • ഇതിൽ ചിലത് ഭരണകൂടം നേരിട്ട് നടത്തി.

  • വിദേശ വ്യാപാരണത്തിന് ചുങ്കം ചുമത്തിയിരുന്നു.

  • ആയുധ നിർമ്മാണം, തോണി - കപ്പൽ നിർമ്മാണം എന്നിവ നികുതിയില്ലാത്തതായിരുന്നു.

  • നൂൽ നൂല്പ്, നെയ്ത്ത്, ഖനനം എന്നിവ ശ്രദ്ധേയമായ വാണിജ്യ മേഖലകൾ ആയിരുന്നു.

  • മിക്കവാറും എല്ലാ ഉത്പന്നങ്ങൾക്കും നിർമ്മാണ വേളയിലും വില്പന വേളയിലും നികുതി ഒടുക്കേണ്ടിയിരുന്നു.

  • നികുതി ഒന്നായി കൊടുക്കേണ്ടതായിരുന്നു.

  • വിലയുടെ അഞ്ചിലൊന്നായിരുന്നു ചുങ്കം.

  • വിദേശിയരുമായുള്ള സമ്പർക്കം നിമിത്തം വസ്ത്രധാരണ രീതിയിലും മാറ്റങ്ങൾ വന്നു തുടങ്ങി.

  • കുടുക്കുകൾ ഇല്ലാത്ത മേൽ വസ്ത്രം ഇക്കാലത്ത് പ്രചരിച്ചിരുന്നു.

  • സാമ്പത്തികമായി ഭദ്രത കൈവന്നിരുന്നു.

  • ഏക നാണയ വ്യവസ്ഥ നിലവിൽ നിന്നിരുന്നതിനാൽ വിനിമയം എളുപ്പമായിരുന്നു. എന്നിരുന്നാലും കൈമാറ്റ സമ്പ്രദായവും നിലനിന്നു.

  • വ്യാപരികളും മറ്റും വലിയ സമ്പന്നരായിത്തീർന്നു.

  • പലിശക്ക് പണം കൊടുക്കുന്ന ഏർപ്പാട് ചിലർ നടത്തിപ്പോന്നു.

  • 15 ശതമാനമായിരുന്നു പലിശ.

  • നികുതി വെട്ടിപ്പ് നടന്നിരുന്നു എങ്കിലും കടുത്ത ശിക്ഷയായതിനാൽ തുലോം കുറവായിരുന്നു.

  • മൗര്യരുടെ ഒരു സേനാനായകനായിരുന്ന പുഷ്യാമിത്രശുംഗനാണ് അവസാന മൗര്യ ചക്രവർത്തിയായിരുന്ന ബൃഹദ്രഥനെ വധിച്ച് സാമ്രാജ്യത്തിന് അന്ത്യം വരുത്തിയത്.

  • പുഷ്യാമിത്രൻ ഒറ്റദിവസം കൊണ്ട് സാമ്രാജ്യം സ്ഥാപനം നടത്തുകയായിരുന്നില്ല.

  • അവസാനത്തെ തലമുറകളായി രാജകീയ ഭരണം ശക്തമായിരുന്നില്ല.

  • പുരോഹിത വർഗ്ഗമായ ബ്രാഹ്മണന്മാരുടെ ശക്തമായ എതിർപ്പുകൾ അശോകന്റെ കാലത്തു തന്നെ ഉദിച്ചു വന്നിരുന്നു.

  • ബുദ്ധമത പ്രചാരണം നടത്തിയതും വിദ്യാഭ്യാസം സാധാരണ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ ശ്രമിച്ചതും അവർക്ക് ഇഷ്ടമായിരുന്നില്ല.

  • മാത്രവുമല്ല ശിക്ഷാ നിയമങ്ങൾ ഏകീകരിക്കാൻ ശ്രമിച്ച അശോകന് വീണ്ടും ഈ വർഗ്ഗത്തിന്റെ മുറുമുറുപ്പ് ക്ഷണിച്ചു വരുത്തുകയായിരുന്നു.

  • അന്നു വരെ കുറ്റകൃത്യങ്ങൾക്ക് ജാതി അനുസരിച്ച് കാഠിന്യം ഏറിയും കുറഞ്ഞുമായിരുന്നു ഇരുന്നത്.

  • ബ്രാഹ്മണർക്ക് എന്നും ലളിതമായ ശിക്ഷകൾ ആയിരുന്നു നൽകപ്പെട്ടിരുന്നത്.

  • മൗര്യസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം അതിന്റെ സ്ഥാനത്ത് വിവിധ രാജവംശങ്ങൾ ഉടലെടുത്തു.

  • പുഷ്യാമിത്രശുംഗൻ, ഉത്തരേന്ത്യയിലും മദ്ധ്യേന്ത്യയിലും വ്യാപിച്ച ശുംഗസാമ്രാജ്യം സ്ഥാപിച്ചു.


Related Questions:

മൗര്യ ഭരണകാലത്തെ നിയമങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. കീഴ്വഴക്കങ്ങളെ ആധാരമാക്കിയായിരുന്നു നിയമങ്ങൾ.
  2. ദണ്ഡന മുറകൾ ആണ് ഉപയോഗിച്ചിരുന്നത്.
  3. ഭരണം കൃഷിയേയും യുദ്ധങ്ങളേയും ആശ്രയിച്ചായിത്തീർന്നു.
  4. ഭൂനികുതി വിളവിനനുസരിച്ചായിരുന്നു. ഇത് നല്ല സാമ്പത്തിക അടിത്തറ പാകി.
    What is kosa in saptanga theory?
    'ആന്ത്രെകോത്തുസ്' എന്നറിയപ്പെട്ടിരുന്നത് :
    The stone pillar on which national emblem of India was carved out is present at _________
    മൗര്യ സാമ്രാജ്യ സ്ഥാപകൻ ആര്?