Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ തപാല്‍ വകുപ്പ് രണ്ടു തവണ സ്റ്റാമ്പിലൂടെ ആദരിച്ച മലയാളിയായ വ്യക്തി?

Aവി.കെ. കൃഷ്ണമേനോന്‍

Bശ്രീനാരായണഗുരു

Cചട്ടമ്പിസ്വാമികള്‍

Dകെ. കേളപ്പന്‍

Answer:

A. വി.കെ. കൃഷ്ണമേനോന്‍

Read Explanation:

  • ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ. കൃഷ്ണമേനോൻ
  • കേന്ദ്രമന്ത്രിയായ രണ്ടാമത്തെ മലയാളി കൂടിയാണ് ഇദ്ദേഹം  (1957-62).
  • ചേരിചേരാ പ്രസ്ഥാനം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച നയതന്ത്രജ്ഞൻ കൃഷ്ണമേനോൻ ആണ്.
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടനിലേക്കുള്ള ഹൈക്കമ്മീഷണർ ഇദ്ദേഹമായിരുന്നു.
  •  കശ്മീർ പ്രശ്നത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ പ്രസംഗിച്ച ഇന്ത്യക്കാരന്‍ എന്ന സവിശേഷതയും അദ്ദേഹത്തിനുണ്ടായിരുന്നു.
  • 1975ലും,1997ലും ഇന്ത്യന്‍ തപാല്‍ വകുപ്പ്  വി. കെ കൃഷ്ണമേനോനോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു

Related Questions:

മലബാർ സ്പെഷ്യൽ പോലീസ് സ്ഥാപിക്കാൻ മുൻകൈയെടുത്ത ബ്രിട്ടീഷുകാരൻ ആര് ?
ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും ,രക്തരഹിതവുമായ വിപ്ലവം എന്ന ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത് ?
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ച നേതാവ് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. 1920 മുതൽ മലബാറിലെ ഷൊർണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാളം ഭാഷാ പത്രമായിരുന്നു പ്രഭാതം.
  2. പ്രഭാതം പത്രത്തിൻറെ സ്ഥാപക എഡിറ്റർ ഇ. എം. എസ്. നമ്പൂതിരിപ്പാട് ആയിരുന്നു.
  3. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആശയങ്ങളുടെ പ്രചാരണത്തിന് വേണ്ടിയാണ് പ്രഭാതം പത്രം പുറത്തിറക്കിയത്.
    In which year Ayya Vaikundar was born in Swamithoppu?