------- നദീതടങ്ങളിലാണ് മെസോപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്നത്.
Aനൈൽ - അമസ്സോൺ
Bഗംഗ - യമുന
Cയൂഫ്രട്ടീസ് - ടൈഗ്രീസ്
Dഡാന്യൂബ് - വോൾഗ
Answer:
C. യൂഫ്രട്ടീസ് - ടൈഗ്രീസ്
Read Explanation:
മെസോപ്പൊട്ടേമിയൻ സംസ്കാരം
യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങളിലാണ് മെസോപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്നത്.രണ്ടു നദികൾക്കിടയിലുള്ള പ്രദേശം എന്നാണ് മെസോപ്പൊട്ടേമിയ എന്ന വാക്കിന്റെ അർത്ഥം.ഈ പ്രദേശം ഉൾപ്പെടുന്നതാണ് ഇന്നത്തെ ഇറാഖ്.
ക്യൂണിഫോം ലിപി മെസോപ്പൊട്ടേമിയയിലാണ് രൂപംകൊണ്ടത്.
ഈ സംസ്കാരത്തിന്റെ ശേഷിപ്പുകളാണ് സിഗുറാത്തുകൾ.