App Logo

No.1 PSC Learning App

1M+ Downloads
മാധ്യമത്തിന്റെ സഹായമില്ലാതെതന്നെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്

Aചാലനം

Bസംവഹനം

Cവികിരണം

Dഇവയൊന്നുമല്ല

Answer:

C. വികിരണം

Read Explanation:

ചാലനം:

  • മാധ്യമത്തിലെ ഒരു കണികയിൽ നിന്ന്, മറ്റൊന്നിലേക്ക് ഊർജ്ജം കൈമാറുന്ന പ്രക്രിയയാണ് ചാലകത.
  • ഇവിടെ കണങ്ങൾ പരസ്പരം നേരിട്ട് സമ്പർക്കം പുലർത്തുന്നു.
  • ഊർജ മാറ്റം കണങ്ങളുടെ കമ്പനം മൂലം നടക്കുന്നു.
  • കണങ്ങൾ അതാത് സ്ഥാനങ്ങളിൽ നിന്ന് കൊണ്ട് തന്നെയാണ് കമ്പനം ചെയ്യുന്നത്. അതിനാൽ, തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ചാലനത്തിൽ സംഭവിക്കുന്നില്ല.  
  • ഖര പദർത്തങ്ങളിൽ ചാലനം വഴിയാണ് താപ പ്രേഷണം സംഭവിക്കുന്നത് 

സംവഹനം:

  • ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിൽ നിന്ന്, താഴ്ന്ന ഊഷ്മാവ് പ്രദേശങ്ങളിലേക്കുള്ള തന്മാത്രകളുടെ ഊർജകൈമാറ്റമാണ് സംവഹനം.
  • ഇവിടെ തന്മാത്രകളുടെ ചലനം വഴിയാണ് ഊർജ കൈമാറ്റം സംഭവികുന്നത്.
  • അതിനാൽ, തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇവിടെ സംഭവിക്കുന്നു. 
  • ദ്രാവകങ്ങളിലും, വാതകങ്ങളിലും താപ പ്രേഷണം സംഭവിക്കുന്നത് സംവഹനം വഴിയാണ്.  
  • പാമ്പിന്റെയോ, മറ്റേതെങ്കിലും ഭൗതിക സാഹചര്യങ്ങളുടെയോ സ്വാധീനത്താൽ സാധ്യമാകുന്ന സംവാഹന രീതിയാണ് പ്രേരിത സംവഹനം.  

വികിരണം:

  • വൈദ്യുത കാന്തിക തരംഗങ്ങളിലൂടെയാണ് താപ കൈമാറ്റം, വികിരണത്തിൽ സംഭവിക്കുന്നത്.
  • ദ്രവ്യത്തിലെ തന്മാത്രകളുടെ ക്രമരഹിതമായ ചലനത്തിന്റെ ഫലമാണ് താപ വികിരണം സംഭവിക്കുന്നത്.
  • ചാർജ്ജ് ചെയ്ത ഇലക്ട്രോണുകളുടെയും പ്രോട്ടോണുകളുടെയും ചലനം, വൈദ്യുതകാന്തിക വികിരണത്തിന്റെ ഉദ്വമനത്തിന് കാരണമാകുന്നു.
  • മാധ്യമത്തിന്റെ അഭാവത്തിൽ നടക്കുന്ന താപ കൈമാറ്റ രീതിയാണ് വികിരണം.  

Related Questions:

The study of material behaviors and phenomena at very cold or very low temperatures are called:
What type of lens is a Magnifying Glass?
ഒരു ട്രാൻസിസ്റ്റർ ആംപ്ലിഫയറിന്റെ "ഡിസ്റ്റോർഷൻ" (Distortion) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന വ്യാപകമർദത്തെ ദ്രാവക മർദം എന്നു പറയുന്നു
  2. ദ്രാവകങ്ങൾ അത് സ്ഥിതിചെയ്യുന്ന പാത്രത്തിന്റെ എല്ലാവശങ്ങളിലേക്കും ബലം പ്രയോഗിക്കുന്നുണ്ട്
  3. ഒരു ദ്രാവകത്തിന്റെ സാന്ദ്രത അതിൻറെ ദ്രാവക മർദ്ദത്തെ സ്വാധീനിക്കുന്നില്ല
  4. ദ്രാവകമർദം P = h d g ആയിരിക്കും( d = ദ്രാവകത്തിന്റെ സാന്ദ്രത )
    Doldrum is an area of