App Logo

No.1 PSC Learning App

1M+ Downloads
പുതിയ അറിവിനെ മുൻ അറിവുമായി ബന്ധപ്പെടുത്തുന്ന രീതി :

Aഅനുരൂപീകരണം

Bസന്തുലീകരണം

Cസംഘാഠനം

Dചാക്രികരീതി

Answer:

C. സംഘാഠനം

Read Explanation:

സംഘാഠനം (ORGANIZATION)

  • എല്ലാ വ്യക്തികൾക്കും തങ്ങളുടെ ചിന്തകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ലഭിക്കുന്ന കാര്യങ്ങളെ ചിട്ടപ്പെടുത്തി സൂക്ഷിക്കുവാനുള്ള കഴിവുണ്ട്. ജീവിതത്തിൻറെ ആദ്യകാലങ്ങളിൽ വളരെ ലളിതമായ രൂപത്തിലുള്ള ഈ വൈജ്ഞാനിക ഘടനയോട് പുതിയ കാര്യങ്ങൾ നിരന്തരമായി കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 

സ്‌കീമ

  • നിലവിലുള്ള അറിവിൻറെ അടിസ്ഥാന ഘടകങ്ങളെ പിയാഷെ സ്‌കീമ (Schema) എന്നു വിളിക്കുന്നു. 
  • സ്‌കീമ മാനസിക ഘടകങ്ങളാണ് (Mental factors)
  • പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ അടിസ്ഥാന ഏകകം - സ്കീമ
  • നിലവിലുള്ള സ്കീമകൾ മതിയാകാതെ വരുന്ന സന്ദർഭങ്ങളിൽ പുതിയവ കൂട്ടിച്ചേർക്കപ്പെടുന്നു. 
  • സ്കീമകളുടെ ആന്തരിക പുനർ വിന്യാസവും കൂട്ടിച്ചേർക്കലും വഴി ശബ്ദവും പരസ്പരബന്ധിതമായ ഒരു മാതൃക ഘടന രൂപം കൊള്ളുന്ന പ്രക്രിയ - സംഘാഠനം

Related Questions:

റാണിക്ക് അഞ്ച് വയസ്സാണ്. റാണി പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളിൽ ഏത് ഘട്ടത്തിലാണ് വരുന്നത് ?
ലൈംഗിക ചൂഷണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ കൗമാരക്കാർക്ക് വളരെ അത്യാവശ്യമായി നൽകേണ്ട കൗൺസിലിംഗ് ആണ് .................
താഴെക്കൊടുത്ത ബന്ധങ്ങളിൽ അസാമാന്യ ശിശുക്കളെ (Exceptional children) ക്കുറിച്ചുള്ള തെറ്റായ ജോഡി തെരഞ്ഞെടുക്കുക.
അങ്കിളിന്റെ കടയിൽ അല്പ സമയം വരെ സഹായം ചെയ്യുന്ന കുട്ടിക്ക് സാധാരണയായി പോക്കറ്റ് മണി ലഭിക്കുന്നു. ഇത് ഏത് തലമാണ് ?
Reciprocal teaching and co-operative learning are based on the educational ideas of: