Challenger App

No.1 PSC Learning App

1M+ Downloads
നിശ്ചലാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഒരു വസ്തുവിന്റെ ആക്കം :

Aപൂജ്യം

Bപോസിറ്റീവ്

Cമാസ്സിനെ ആശ്രയിച്ചിരിക്കും

Dഇവയൊന്നുമല്ല

Answer:

A. പൂജ്യം

Read Explanation:

  • ആക്കം - ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണം 
  • ആക്കം ഒരു സദിശ അളവാണ് 
  • യൂണിറ്റ് - Kgm/s 
  • ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ മാസും പ്രവേഗവും കൂടുമ്പോൾ അവയ്ക്ക് ഉളവാക്കാൻ കഴിയുന്ന ആഘാതവും കൂടുന്നു 
  • ആക്കം = മാസ് ×പ്രവേഗം 
  • p =m ×v 

  • നിശ്ചലാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏതു വസ്തുവിന്റെയും ആക്കം പൂജ്യമാണ് 

  • ഒരു വസ്തുവിനുണ്ടാകുന്ന ആക്കവ്യത്യാസത്തിന്റെ നിരക്ക് പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിലായിരിക്കും 

  • ആക്ക വ്യത്യാസം സ്ഥിരമായിരുന്നാൽ ,വസ്തുവിൽ അനുഭവപ്പെടുന്ന ബലം അത് പ്രയോഗിക്കാനെടുത്ത സമയത്തിന് വിപരീതാനുപാതത്തിലായിരിക്കും 

 


Related Questions:

ഒരു കേന്ദ്രബലത്തിന്റെ ഫലമായി ഒരു കണികയുടെ മൊത്തം ഊർജ്ജം സ്ഥിരമായി നിലനിൽക്കുന്നുണ്ടെങ്കിൽ, ആ ബലം എന്തായിരിക്കണം?
ധവളപ്രകാശത്തിന്റെ വിസരണം വഴി ഉണ്ടാകുന്ന സ്പെക്ട്രത്തിൽ (Spectrum), ഏത് വർണ്ണത്തിനാണ് ഏറ്റവും കൂടുതൽ തരംഗദൈർഘ്യം (Wavelength) ഉള്ളത്?
താഴെ പറയുന്നവയിൽ ഏത് പ്രതിഭാസമാണ് പ്രകാശത്തിന് അനുപ്രസ്ഥ തരംഗ സ്വഭാവം (Transverse Wave Nature) ഉണ്ടെന്ന് തെളിയിക്കുന്നത്?
ധവളപ്രകാശത്തിന്റെ വിസരണത്തിന് കാരണം താഴെ പറയുന്നവയിൽ ഏതാണ്?
The solid medium in which speed of sound is greater ?