App Logo

No.1 PSC Learning App

1M+ Downloads
ഘനീഭവിക്കലിന് ഏറ്റവും അനുയോജ്യമായ സാഹചര്യം :

Aവായുവിൽ താപം വർധിക്കുന്നത്

Bഅന്തരീക്ഷത്തിൽ പൊടിപടലങ്ങളുടെ സാന്നിധ്യം

Cവായുവിൻ്റെ ഊഷ്‌മാവ് കുറയുന്നത്

Dവായുവിൻ്റെ മർദ്ദം കൂടുന്നത്

Answer:

C. വായുവിൻ്റെ ഊഷ്‌മാവ് കുറയുന്നത്

Read Explanation:

ബാഷ്പീകരണവും ഘനീകരണവും

  • ബാഷ്പീകരണത്തിന്റെയും ഘനീകരണത്തിന്റെയും ഫലമായി അന്തരീക്ഷവായുവിൽ ഈർപ്പത്തിന്റെ അളവ് യഥാക്രമം കൂട്ടിച്ചേർക്കപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യുന്നു. 

  • ദ്രാവകാവസ്ഥയിലുള്ള ജലം വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയയാണ് ബാഷ്പീകരണം (Evaporation)

  • ബാഷ്പീകരണത്തിൻ്റെ പ്രധാന കാരണം താപമാണ്

  • ജലം നീരാവിയായി മാറാൻ തുടങ്ങുന്ന ഊഷ്മാവിനെ ബാഷ്പീകരണ ലീനതാപം (Latent Heat of Vaporization) എന്ന് വിളിക്കുന്നു.

  • ഊഷ്മാവ് കൂടുന്നതിനനുസരിച്ച് അന്തരീക്ഷവായുവിൻ്റെ ഈർപ്പം ആഗിരണം ചെയ്യുവാനും നിലനിർത്താനുമുള്ള കഴിവ് വർധിക്കുന്നു. 

  • അന്തരീക്ഷവായുവിൽ നിലവിൽ ഈർപ്പത്തിൻ്റെ അളവ് കുറവാണെങ്കിൽ കൂടുതൽ ഈർപ്പം ആഗിരണം ചെയ്യുവാനും നിലനിർത്താനും കഴിയും. 

  • വായുവിൻ്റെ ചലനഫലമായി പൂരിതവായുവിൻ്റെ സ്ഥാനത്ത് അപൂരിതവായു വന്നുചേരും. 

  • ഇതിനാൽ വായുവിൻ്റെ ചലനം കൂടുന്നതിനനുസരിച്ച് ബാഷ്പീകരണതോതും കൂടുന്നു.

ഘനീഭവിക്കൽ, സബ്ളിമേഷൻ (Sublimation) 

  • നീരാവി ജലമായി മാറുന്ന പ്രക്രിയയാണ് ഘനീഭവിക്കൽ

  • ഘനീഭവിക്കലിനുകാരണം താപനഷ്ടമാണ്. 

  • ഈർപ്പം നിറഞ്ഞ വായു തണുക്കുന്നതിനോടൊപ്പം അതിന് ഈർപ്പം നിലനിർത്താനുള്ള കഴിവും നഷ്ടപ്പെടുന്നു. 

  • കൂടുതലായി അടങ്ങിയ ജലബാഷ്പം ഘനീഭവിച്ച് ദ്രാവകരൂപത്തിലേക്ക് മാറുന്നു. 

  • ചില സന്ദർങ്ങളിൽ ജല ബാഷ്പം നേരിട്ട് ഖരാവസ്ഥയിലേക്കുംമാറാം. ഇതിനെ സബ്ളിമേഷൻ (Sublimation) എന്നു പറയുന്നു. 

അതിസൂക്ഷ്‌മ ഘനീകരണ മർമങ്ങൾ (Hygroscopic Condensation Nuclei)

  • അന്തരീക്ഷവായുവിലെ ധൂളികളും പുകയും സമുദ്രജലത്തിൽനിന്നും ഉയരുന്ന ഉപ്പുകണികകളും ജലബാഷ്പത്തെ ആഗിരണം ചെയ്യുകയും ഇതിനുചുറ്റും ഘനീഭവിക്കൽ നടക്കുകയും ചെയ്യുന്നു. 

  • ഘനീഭവിക്കലിനു കാരണമാകുന്ന ഇത്തരം വളരെ ചെറിയ പദാർഥങ്ങളെ അതിസൂക്ഷ്‌മ ഘനീകരണ മർമങ്ങൾ (Hygroscopic Condensation Nuclei) എന്നു വിളിക്കുന്നു. 

  • ഈർപ്പം നിറഞ്ഞ വായു കൂടുതൽ തണുപ്പുള്ള വസ്‌തുക്കളുമായി സമ്പർക്കത്തിലേർപ്പെടുമ്പോഴും ഘനീഭവിക്കൽ സംഭവിക്കാം. 

  • ഊഷ്‌മാവ് തുഷാരാങ്കത്തിനടുത്തെത്തുമ്പോൾ ഘനീഭവിക്കൽ തുടങ്ങുന്നു. 

  • വായുവിൻ്റെ വ്യാപ്തം, ഊഷ്‌മാവ്, മർദം, ആർദ്രത എന്നിവ ഘനീഭവിക്കലിനെ സ്വാധീനിക്കുന്നു.

  • ഘനീഭവിക്കലിന് ഏറ്റവും അനുയോജ്യമായ സാഹചര്യം വായുവിൻ്റെ ഊഷ്‌മാവ് കുറയുന്നതാണ്.

    ഘനീഭവിക്കൽ സംഭവിക്കുന്നത്: 

    (1)  വായുവിൻ്റെ വ്യാപ്‌തം സ്ഥിരമാവുകയും ഊഷമാവ് തുഷാരാങ്കത്തിലേക്ക് താഴുകയും ചെയ്യുമ്പോൾ

    (2)  വായുവിൻ്റെ വ്യാപ്തവും ഊഷ്‌മാവും കുറയുമ്പോൾ

    (3)  ബാഷ്പീകരണത്തിലൂടെ കൂടുതൽ ഈർപ്പം വായുവിൽ കൂട്ടിച്ചേർക്കപ്പെടുമ്പോൾ. 



Related Questions:

ഭൌമഘടനയിൽ മോഹോ വിശ്ചിന്നതയെ സംബന്ധിച്ച് ചുവടെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

i. ഭൂമിയുടെ പുറം പാളിയായ ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്നു.

ii. മോഹോ വിശ്ചിന്നയിൽ തുടങ്ങി 2900 കിലോമീറ്റർ ആഴം വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നു.

iii. ശിലാമണ്ഡലത്തിന് തൊട്ടുതാഴെ അർദ്ധദ്രവാവസ്ഥയിൽ കാണുന്ന ഭാഗമാണ് മോഹോ വിശ്ചിന്നത.

iv. ശിലാദ്രവത്തിൻറെ പ്രഭവമണ്ഡലമാണ് മോഹോ വിശ്ചിന്നത.

കരയുമായി സമ്പർക്കത്തിലുള്ള വായു സാവധാനം ചൂടുപിടിക്കുന്നു. ചൂടുപിടിച്ച താഴത്തെ പാളിയിലെ വായുവുമായി സമ്പർക്കത്തിലുള്ള മുകളിലത്തെ പാളിയും ചൂടുപിടിക്കുന്നു. ഈ പ്രക്രിയ അറിയപ്പെടുന്നത് :
Which place in Kerala where windmills installed and energy generated?
' നിശാദീപങ്ങൾ' എന്നറിയപ്പെടുന്നത് ഏത് തരം മേഘങ്ങളാണ് ?
ഓസോൺ പാളിയുടെ കട്ടി അളക്കുന്നത് ഏത് യൂണിറ്റ് :