Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ കിഴക്കൻ പ്രദേശത്ത് ബംഗാൾ ഉൾക്കടലിനും ഡെക്കാൺ പീഠഭൂമിക്കും സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവതനിര :

Aപൂർവ്വഘട്ട മലനിരകൾ

Bപശ്ചിമഘട്ട മലനിരകൾ

Cവിന്ധ്യ മലനിരകൾ

Dസത്പുര മലനിരകൾ

Answer:

A. പൂർവ്വഘട്ട മലനിരകൾ

Read Explanation:

പൂർവ്വഘട്ട മലനിരകൾ 

  • ഇന്ത്യയുടെ കിഴക്കൻ പ്രദേശത്ത് ബംഗാൾ ഉൾക്കടലിനും ഡെക്കാൺ പീഠഭൂമിക്കും സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവതനിര.

  • പശ്ചിമഘട്ടത്തേക്കാൾ പഴക്കമുള്ളതാണ് പൂർവ്വഘട്ടം

  • ഒഡീഷയിലെ മഹാനദിക്കും തമിഴ്‌നാട്ടിലെ വൈഗ നദിക്കും ഇടയിലായി 800 കി.മീ. നീളത്തിൽ വ്യാപിച്ചു കിടക്കുന്നു. 

  • പൂർവ്വഘട്ടം വ്യാപിച്ചുകിടക്കുന്ന സംസ്ഥാനങ്ങൾ ഒഡീഷ, ആന്ധ്രപ്രദേശ്, കർണാടകം, തമിഴ്‌നാട്, തെലങ്കാന.

  • ഇടമുറിഞ്ഞതും ഉയരം കുറഞ്ഞതുമായ മലനിരകൾ.

  • ഈ നിരകളിലെ വിടവുകളിലൂടെയാണ് ഉപദ്വീപിയ നദികൾ ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്. (മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി)

  • പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ജിൻഡാഘഡ (1690 മീ.). (Andhra Pradesh)

  • മഹേന്ദ്രഗിരി (1501 മീ.). (Odisha)


Related Questions:

ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിര ?
Which of the following mountain ranges is spread over only one state in India?

ട്രാൻസ് ഹിമാലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ടിബറ്റൻ പീഠഭൂമിയുടെ തുടർച്ചയായ പർവതനിര.

2.ജമ്മുകശ്മീരിൻ്റെ  വടക്ക് സ്ഥിതിചെയ്യുന്ന പർവതനിര.

3.കാരക്കോറം,ലഡാക്ക്,സസ്ക്കർ എന്നീ പർവ്വതനിരകൾ ഉൾപ്പെടുന്ന മേഖല.

'Karakoram' region belongs to the ______________?
വിന്ധ്യ പർവ്വതത്തിന് തൊട്ട് തെക്കായി സ്ഥിതിചെയ്യുന്ന പർവ്വതനിര :