Challenger App

No.1 PSC Learning App

1M+ Downloads
"ജൈനമതം" എന്ന പേര് ഉത്ഭവിച്ചത് ?

Aവർദ്ധമാനൻ

Bതീർത്ഥങ്കരൻ

Cഅഹിംസ

Dജിനൻ

Answer:

D. ജിനൻ

Read Explanation:

വർദ്ധമാനമഹാവീരൻ

  • വർദ്ധമാനമഹാവീരൻ്റെ ജീവിതത്തിനു ബുദ്ധൻ്റേതുമായി അസാധാരണ സാദൃശ്യമുണ്ട്. 

  • സിദ്ധാർത്ഥന്റെയും ത്രിശാലിയുടെയും പുത്രനായി അദ്ദേഹം വൈശാലിക്കു സമീപമുള്ള കുന്ദ ഗ്രാമത്തിലാണ് (ബിഹാർ) ജനിച്ചത്. 

  • വർദ്ധമാനന്റെ പിതാവ് 'ജ്ഞാത്രിക'കുലത്തിൻ്റെ മേധാവിയായിരുന്നു. 

  • അമ്മ 'ലിച്ഛവി' കുലത്തിലെ ഒരു രാജകുമാരിയും. 

  • ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച മഹാവീരൻ മുപ്പത്തൊന്നാമത്തെ വയസ്സിൽ യശോധ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. 

  • ഈ ദമ്പതികൾക്ക് ഒരു പെൺകുട്ടി ജനിച്ചു. 

  • മഹാവീരൻ ലൗകിക സുഖങ്ങളെല്ലാം വെടിഞ്ഞു സന്ന്യാസം സ്വീകരിച്ചു പലേടങ്ങളിലും അലഞ്ഞുനടന്നു. 

  • ഈ ദേശാടനത്തിനിടയിൽ അദ്ദേഹം അനേകം തത്ത്വചിന്തകന്മാരും സന്ന്യാസികളുമായി സമ്പർക്കത്തിലേർപ്പെട്ടു. 

  • 12 കൊല്ലത്തെ സന്ന്യാസ ജീവിതത്തിനുശേഷം 42-ാമത്തെ വയസ്സിൽ വർദ്ധമാനൻ പരമമായ ജ്ഞാനം നേടി. 

  • ഇതിനുശേഷം ജിനൻ എന്നും മഹാവീരൻ എന്നുമുള്ള പേരുകളാൽ അദ്ദേഹം അറിയപ്പെട്ടുതുടങ്ങി. 

  • 'ജിനൻ' എന്ന വാക്കിൽനിന്നാണ് "ജൈനമതം' എന്ന പേര് ഉത്ഭവിച്ചത്. 

  • മഗധം, കോസലം മുതലായ പ്രദേശങ്ങളായിരുന്നു മഹാവീരൻ്റെ പ്രവർത്തനരംഗങ്ങൾ. 

  • 30 കൊല്ലത്തോളം തന്റെ സന്ദേശം പ്രചരിപ്പിക്കുവാൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു. 

  • രാജഗൃഹത്തിനടുത്ത് 'പാവ' എന്ന സ്ഥലത്തുവച്ച് തൻ്റെ 72-ാമത്തെ വയസ്സിൽ അദ്ദേഹം മരിച്ചു.


Related Questions:

Who convened The Fourth Buddhist Council ?
The name Buddha means ?
When was the first Buddhist Council held ?
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2022 ജൂലൈയിൽ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന പുരാതന ബുദ്ധമത സ്തൂപങ്ങൾ കണ്ടെത്തിയ കനഗനഹള്ളി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ആരുടെ ഭരണകാലത്താണ് ആദ്യമായി ബുദ്ധമത സമ്മേളനം നടന്നത്?