Challenger App

No.1 PSC Learning App

1M+ Downloads
ഡക്കാൻ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറുഭാഗം ഏത് ലാവാ ശിലകളാൽ നിർമ്മിതമാണ് ?

Aഗ്രാനൈറ്റ്

Bജിപ്സം

Cഗ്രാഫൈറ്റ്

Dബസാൾട്ട്

Answer:

D. ബസാൾട്ട്

Read Explanation:

ഡെക്കാൻ ട്രാപ്പ് മേഖല

  • ഡക്കാൻ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറുഭാഗം ബസാൾട്ട് എന്ന ലാവാ ശിലകളാൽ നിർമ്മിതമാണ്. 

  • ഈ മേഖലയെ 'ഡക്കാൻട്രാപ്പ്' എന്നുവിളിക്കുന്നു. 

  • ബസാൾട്ട് ശിലയ്ക്ക് അപക്ഷയം സംഭവിച്ച് രൂപംകൊള്ളുന്ന കറുത്ത മണ്ണാണ് ഈ മേഖലയുടെ സവിശേഷത. 

  • 'റിഗർമണ്ണ് (Regur Soil) എന്നറിയപ്പെടുന്ന ഫലപുഷ്ഠിയും ജലസംഭരണശേഷിയുമുളള ഈ മണ്ണ് വേനലിലും കാർഷികവിളകൾക്ക് സംരക്ഷണമേകുന്നു. 

  • പരുത്തിക്കൃഷിക്ക് ഏറെ പ്രയോജനപ്രദമായതിനാൽ ഈ മണ്ണിന് 'കറുത്ത പരുത്തിമണ്ണ്' എന്നും പേരുണ്ട്. 

  • ചുണ്ണാമ്പ്, ഇരുമ്പ്, മഗ്നീഷ്യം, അലുമിനിയം തുടങ്ങിയ ധാതുലവണങ്ങൾ റിഗർമണ്ണിന്റെ പ്രത്യേകതയാണ്.

  • ഡെക്കാൺ ട്രാപ് മേഖലയിലെ പ്രധാന ശിലാ വിഭാഗം ആഗ്നേയശിലയാണ്.

  • ഡെക്കാൺ പീഠഭൂമിയിലെ പ്രധാന മണ്ണിനമാണ് കറുത്ത മണ്ണ്.

  • ഡക്കാൻ പീഠഭൂമിയിലുൾപ്പെടുന്ന പ്രധാന മലനിരകളാണ്, ജവാദികുന്നുകൾ (TN), പാൽകൊണ്ട് നിര (Andra), നല്ലമല കുന്നുകൾ (Andra), മഹേന്ദ്രഗിരി കുന്നുകൾ (Odisha) തുടങ്ങിയവ. 

  • പശ്ചിമഘട്ടവും പൂർവ്വഘട്ടവും നീലഗിരികുന്നുകളിൽ സന്ധിക്കുന്നു.


Related Questions:

ഡെക്കാൻ പീഠഭൂമിയെയും പശ്ചിമ തീരത്തെയും വേർതിരിക്കുന്നത് ?
അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏത് ?
പശ്ചിമഘട്ടത്തിൻറെ പ്രത്യേകതകൾ വ്യത്യസ്തമായ ഉയരത്തിലുള്ള മേഖലകളാണ്, ഓരോന്നിനും അതിൻറേതായ പാരിസ്ഥിതിക സവിശേഷതകളുണ്ട്. താഴെ പറയുന്നവയിൽ ഏതാണ് കേരളത്തിലെ ഏലം കൃഷിയുമായി പ്രാഥമികമായി ബന്ധപ്പെട്ടിരിക്കുന്നത്?
ഇന്ത്യയിൽ ധാതുവിഭവങ്ങൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് എത് ഭൂപ്രകൃതി വിഭാഗത്തിലാണ് ?

Choose the correct statement(s) regarding the elevation of the Central Highlands.

  1. It ranges between 600-900 meters above sea level.
  2. It ranges between 700-1,000 meters above sea level.