Challenger App

No.1 PSC Learning App

1M+ Downloads
'ഓപ്പറേഷൻ ബ്ലാക്സ്ബോർഡ് പദ്ധതി' യുടെ ഉദ്ദേശ്യം

Aഎല്ലാ സ്കൂളുകളിലും ബ്ലാക് ബോർഡ് നിർബന്ധമായും സ്ഥാപിക്കുക

Bഅപ്പർ പ്രൈമറി വിഭാഗം കുട്ടികളുടെ പഠന നിലവാരം ഉയർത്തുക

Cപ്രൈമറിക്ലാസ്സുകളിലെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുക

Dബ്ലാക് ബോർഡിൽ എഴുതാൻ പരിശീലിപ്പിക്കുക

Answer:

C. പ്രൈമറിക്ലാസ്സുകളിലെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുക

Read Explanation:

ഓപ്പറേഷൻ ബ്ലാക്ക്ബോർഡ്

  • പ്രാഥമിക വിദ്യാലയങ്ങൾക്ക് അടിസ്ഥാനപരമായി ആവശ്യമായ പഠനസാഹചര്യങ്ങൾ ഒരുക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതി - ഓപ്പറേഷൻ ബ്ലാക്ക്ബോർഡ് (1987)
  • ഓപ്പറേഷൻ ബ്ലാക്ക്ബോർഡ് നടപ്പിലാക്കിയത് - രാജീവ് ഗാന്ധി 
  • ഓപ്പറേഷൻ ബ്ലാക്ക്ബോർഡിന്റെ ലക്ഷ്യം - വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടത്തിലെ ഗുണനിലവാരം മെച്ചപ്പെടുത്തുക.
  • ഓപ്പറേഷൻ ബ്ലാക്ക് ബോർഡിലൂടെ നടപ്പിലാക്കിയത് - ഭാഷാപഠനത്തിന് പ്രോത്സാഹനം നൽകി, വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥി വിനിമയ സാധ്യത (mobility) മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു. 
  • പ്രാഥമിക ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പ്രാഥമിക വിദ്യാലയത്തിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
  • വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഉപകരണങ്ങളും സാമഗ്രികളും നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
  • ഗ്രാമീണവിദ്യാലയങ്ങളിലും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ ഏറെയുള്ള പ്രദേശങ്ങളിലാണ് ഈ പദ്ധതി പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
  • പെൺപള്ളിക്കൂടങ്ങൾക്കാണ് മുൻഗണന
  • Operation Blackboard ലൂടെ ഭാഷാപഠനത്തിന് പ്രോത്സാഹനം നൽകി വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥി വിനിമയ സാധ്യത (Mobility) മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു. 

Related Questions:

എൻ.സി.ഇ.ആർ.ടി. യും സാമൂഹ്യക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ആറാമത് അഖിലേന്ത്യാ വിദ്യാഭ്യാസ സർവേയുടെ വർഷം ?
നെഗറ്റീവ് എഡ്യൂക്കേഷൻ എന്നറിയപ്പെട്ട വിദ്യാഭ്യാസ രീതിയുടെ ഉപജ്ഞാതാവ്
സ്കൂളിനു മുന്നിലെ പെട്ടിക്കടയിൽ വിൽക്കുന്ന പല സാധനങ്ങളും കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവയാണെങ്കിൽ കടയുടമസ്ഥൻ താങ്കൾക്ക് വേണ്ടപ്പെട്ട വ്യക്തിയാണ് .ഈ കാര്യം രമ്യമായി പരിഹരിക്കുന്നതിന് താങ്കൾക്കുള്ള നിർദ്ദേശം എന്താണ്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ജോൺ ഡ്വെയ് യുടെ വിദ്യാഭ്യാസ കൃതികളിൽ ഉൾപെടാത്തത് ഏത്?
ഒരു കുട്ടിയിൽ വ്യക്തിശുചിത്വം കുറവ് കണ്ടാൽ അധ്യാപകൻ ചെയ്യേണ്ടത് ?