Challenger App

No.1 PSC Learning App

1M+ Downloads
സമുദ്രഭൂവല്ക്കം പ്രധാനമായും ഉൾക്കൊള്ളുന്നത് :

Aനിക്കലും ഇരുമ്പും

Bസിലിക്കണും അലുമിനയവും

Cസിലിക്കണും മഗ്നീഷ്യവും

Dസിലിക്കണും നിക്കലും

Answer:

C. സിലിക്കണും മഗ്നീഷ്യവും

Read Explanation:

  • ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗത്തെയാണ് പൊതുവെ ഭൂവൽക്കം എന്നുപറയുന്നത്.

  • പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണ് ഭൂവൽക്കം(Earth's Crust).

  • സമുദ്രാന്തർഭാഗത്ത് ആറുകിലോ മീറ്റർ വരേയും ഭൂഖണ്ഡങ്ങളിൽ 30 മുതൽ 50 വരെ കി.മീറ്റർ വരെയും ഭൂവൽക്കത്തിന്റെ ഘനം വ്യത്യാസപ്പെട്ടിരിക്കുന്നു.

  • 2.2 മുതൽ 2.9 വരെ ഗ്രാം/സെന്റീമീറ്റർ ക്യൂബാണ് ഇവിടത്തെ സാന്ദ്രത.

  • ഭൂവൽക്കത്തിലെ കര ഭാഗത്തെ സിയാൽ എന്നാണ് വിളിക്കുന്നത്.

  • സിലിക്കൺ, അലുമിനിയം എന്നീ മൂലകങ്ങൾ പ്രധാനമായും അടങ്ങിയതിനാലാണ് ഈ പേര് വന്നത്.

  • കടൽത്തറ ഭാഗത്തെ സീമ എന്നുവിളിക്കുന്നു.

  • സിലിക്കൺ, മഗ്നീഷ്യം എന്നീ മൂലകങ്ങളാണ് ഇവിടെ കൂടുതലായും കാണപ്പെടുന്നത്.


Related Questions:

Which Crust is known as Sima?
ഭൂവൽക്കം പുതുതായി നിർമിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യാത്തത് ഇവയിൽ ഏത് ഫലക അതിരിലാണ് ?
'നിഫെ' എന്നുകൂ ടി അറിയപ്പെടുന്ന ഭൂമിയുടെ ഉള്ളറയിലെ ഭാഗം
അകക്കാമ്പിൻ്റെ ഏകദേശ കനം എത്ര ?

ഭൂമിയുടെ ഘടന സംബന്ധിച്ച്, ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭൗമോപരിതലത്തിൽ നിന്ന്, ഉള്ളിലേക്ക് പോകുന്തോറും, ഊഷ്മാവ് കുറയുന്നു.
  2. സിലിക്ക, മഗ്നീഷ്യം എന്നീ ധാതുക്കൾ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത് സിയാൽ എന്നാണ്.
  3. അധോ മാന്റിലിന്റെ പദാർത്ഥങ്ങളുടെ അവസ്ഥ, ദ്രാവകാവസ്ഥയാണ്.
  4. അകക്കാമ്പിലെ പദാർത്ഥങ്ങൾ, ഖരാവസ്ഥയിൽ കാണുന്നതിന് കാരണം, ഭൂമിയുടെ കേന്ദ്ര ഭാഗത്തുള്ള ഉയർന്ന മർദ്ദമാണ്.