Challenger App

No.1 PSC Learning App

1M+ Downloads
പ്ലേറ്റ് ടെക്ടോണിക് പോലുള്ള പ്രതിഭാസങ്ങൾ നിലനിൽക്കുന്നതായി കണ്ടിട്ടുള്ള ഏക ഗ്രഹം :

Aഭൂമി

Bചൊവ്വ

Cശനി

Dബുധൻ

Answer:

A. ഭൂമി

Read Explanation:

ഭൂമി

  • സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണക്കാക്കുന്ന ഏക ഗ്രഹം.

  • ഗ്രഹങ്ങൾക്കിടയിൽ സൂര്യനിൽ നിന്നുള്ള അകലത്തിൽ 3-ാം സ്ഥാനവും വലുപ്പത്തിൽ 5-ാം സ്ഥാനവും ഭൂമിക്കുണ്ട്. 

  • ഭൗമഗ്രഹങ്ങളിൽ ഏറ്റവും വലുത്. 

  • 'ടെറ' എന്ന് വിളിക്കുന്നതും ഭൂമിയെയാണ്.

  • ഗ്രീക്ക് ഭാഷയിൽ 'ഗൈയ' എന്നറിയപ്പെടുന്ന ഗ്രഹമാണ് ഭൂമി.

  • പേരിന് റോമൻ /ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം.

  • ഭൂമിയുടെ 71 ശതമാനവും ജലത്താൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ ശൂന്യാകാശത്തുനിന്നും നോക്കുമ്പോൾ ഭൂമി നീലനിറത്തിൽ കാണപ്പെടുന്നു.

  • അതിനാൽ 'ജലഗ്രഹം', 'നീലഗ്രഹം' എന്നിങ്ങനെ ഭൂമിയെ വിളിക്കുന്നു.

  • സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം.

  • ഒരു ഉപഗ്രഹം (ചന്ദ്രൻ) മാത്രമുള്ള ഗ്രഹം.

  • പ്ലേറ്റ് ടെക്ടോണിക് (ഫലകചലനങ്ങൾ) പോലുള്ള പ്രതിഭാസങ്ങൾ നിലനിൽക്കുന്നതായി കണ്ടിട്ടുള്ള ഏക ഗ്രഹം.


Related Questions:

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഏതാണ് ?
ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത് ?
ഫോട്ടോസ്ഫിയറിന് മീതെയായി കാണപ്പെടുന്ന മധ്യപ്രതലം :
ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏതാണ്?
പ്രപഞ്ചത്തിൽ ഗ്യാലക്‌സികൾ പരസ്‌പരം അകുന്നുകൊണ്ടിരിക്കുന്നുവെന്നും അവ തമ്മിലുള്ള ദൂരവും പരസ്‌പരം അകലുന്ന വേഗതയും നേർഅനുപാതത്തിൽ ആണെന്നും കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?