Challenger App

No.1 PSC Learning App

1M+ Downloads
മൗലികാവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനുവേണ്ടി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ആണ് റിട്ടുകൾ. താഴെപ്പറയുന്ന റിട്ടുകളിൽ "കൽപ്പന" എന്ന് അർത്ഥം വരുന്ന റിട്ട് കണ്ടെത്തുക :

Aഹേബിയസ് കോർപ്പസ്

Bപ്രൊഹിബിഷൻ

Cമാൻഡമസ്

Dക്വോ വാറന്റോ

Answer:

C. മാൻഡമസ്

Read Explanation:

  • മൗലികാവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനുവേണ്ടി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ആണ് റിട്ടുകൾ.
  • ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് മാൻഡമസ് റിട്ട്.
  • മാൻഡമസ് എന്ന പദത്തിന്റെ അർത്ഥം "കല്പന" എന്നാണ്.
  • പൊതു സ്വഭാവമുള്ള കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ, തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവ്വഹിക്കണമെന്ന് അജ്ഞാപിച്ചുകൊണ്ട് കോടതിക്ക് മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയും .
  • എന്നാൽ തനിക്ക് നിഷേധിക്കപ്പെട്ട നിയമപരമായ അവകാശം മറ്റുതരത്തിൽ നടപ്പിലാക്കിക്കിട്ടുന്നതിനു വേറെ വഴിയില്ല എന്നു ഹരജിക്കാരൻ ബഹു: കോടതിയെ ബോധ്യപ്പെടുത്തണം.
  • സർക്കാരുകൾക്കെതിരെയും ഈ റിട്ട് ഉപയോഗിക്കാൻ കഴിയും.
  • സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമാണ് ഇന്ത്യയിൽ ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അവകാശമുള്ളത്.

Related Questions:

താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?
Which of the following Articles of the Constitution was amended to include the Right to Education as a Fundamental Right?
മൗലിക അവകാശങ്ങളിലെ 'അവസരസമത്വം' ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
1. സ്വകാര്യതയ്ക്കുള്ള അവകാശ ഭരണഘടനയുടെ അനുച്ഛേദം 21 ന്റെ ഭാഗമാണ്. 2. ജീവനോപാധികൾ തേടുവാനുള്ള അവകാശം ഭരണഘടനയുടെ അനുച്ഛേദം 21 ന്റെ ഭാഗമാണ്. മുകളിൽ കൊടുത്ത പ്രസ്താവനകളിൽ ശരിയായതേത് ?