കോശാസ്ഥികൂടം എന്നറിയപ്പെടുന്ന കോശാംഗം ?
Aഎൻഡോപ്ലാസ്മിക് റെറ്റികുലം
Bലൈസോസോം
Cമൈറ്റോകോൺഡ്രിയ
Dറൈബോസോം
Answer:
A. എൻഡോപ്ലാസ്മിക് റെറ്റികുലം
Read Explanation:
- കോശത്തിന്റെ പവർ ഹൌസ് എന്നറിയപ്പെടുന്നത് - മൈറ്റോകോൺഡ്രിയ
- കോശത്തിൽ മാംസ്യസംശ്ലേഷണം നടക്കുന്ന ഭാഗം - റൈബോസോം
- കോശത്തിൽ പ്രവേശിക്കുന്ന അന്യവസ്തുക്കളെ നശിപ്പിക്കാൻ വേണ്ട ദഹനരസങ്ങൾ അടങ്ങിയിരിക്കുന്ന കോശാംഗം - ലൈസോസോം
അന്തർദ്രവ്യജാലിക (എൻഡോപ്ലാസ്മിക് റെറ്റികുലം)
- കോശസ്തരം മുതൽ മർമ്മ സ്ഥരം വരെ വ്യാപിച്ചു കിടക്കുന്നു
- കോശത്തിനുള്ളിൽ പദാർത്ഥ സംവഹനം നടക്കുന്ന കോശഭാഗം
- കോശത്തിനുള്ളിലെ സഞ്ചാരപാത എന്നറിയപ്പെടുന്നു
- കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്ന കോശ ഭാഗം :
- കോശാസ്ഥികൂടം എന്നറിയപ്പെടുന്ന കോശ ഭാഗം
- റൈബോസോം ഇല്ലാത്ത അന്തർദ്രവ്യജാലികയെ മൃദു അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു
- റൈബോസോം ഉള്ള അന്തർദ്രവ്യജാലികയെ : പരുക്കൻ അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു
- മൃദു അന്തർദ്രവ്യജാലികയുടെ ധർമ്മം : കൊഴുപ്പ് നിർമ്മാണം
- പരുക്കൻ അന്തർദ്രവ്യജാലികയുടെ ധർമ്മം : പ്രോട്ടീൻ നിർമ്മാണം