App Logo

No.1 PSC Learning App

1M+ Downloads
ഗ്രസനിയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗം?

Aഡുവോഡിനം

Bപൈലോറസ്

Cഅന്നനാളം

Dഇവയൊന്നുമല്ല

Answer:

C. അന്നനാളം

Read Explanation:

ഗ്രസനി (Pharynx)

  • വായുടെ തുടർച്ചയായി കാണുന്ന പേശീനിർമ്മിതമായ ഭാഗം - ഗ്രസനി (Pharynx)
  • ആഹാരവും വായുവും കടന്നു പോകുന്ന പൊതുവായ ഭാഗമാണ് – ഗ്രസനി

    • വായു ---> ഗ്രസനി --->  ശ്വാസനാളം
    • ആഹാരം --->ഗ്രസനി --->അന്നനാളം

  • ഭാഗികമായി ദഹിച്ച ആഹാരം ഗ്രസനിയിലൂടെ അന്നനാളത്തിൽ പ്രവേശിക്കുന്നു. 
  • ഗ്രസനിയിൽ നിന്നാണ് ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത്.
  • നാസാഗഹ്വരത്തിലേക്ക് ആഹാരം കടക്കാതെ സൂക്ഷിക്കുന്ന ഭാഗം - ഉണ്ണാക്ക് (Uvula)
  • ഗ്രസനിയെ ആമാശയവുമായി ബന്ധിപ്പിക്കുന്നത് അന്നനാളം (Oesophagus)

Related Questions:

ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധി വരെ നശിപ്പിക്കുന്ന രാസാഗ്നി :
രക്തക്കുഴലുകളും ലിംഫ് വാഹികളും നാഡീതന്തുക്കളും കാണപ്പെടുന്ന ദന്ത ഭാഗം ഏതാണ് ?
ഗ്ളൂക്കോസ് , ഫ്രക്ടോസ് , ഗാലക്ടോസ് , ചില അമിനോ ആസിഡുകൾ എന്നിവയുടെ രക്തലോമികകളിലേക്കുള്ള ആഗിരണം ഏത് തരം പ്രവർത്തനമാണ് ?
ആമാശയത്തിലെ ദഹന പ്രക്രിയക്ക് യോജിച്ച pH ക്രമപ്പെടുത്തുന്നത് എന്താണ് ?
ഭക്ഷണം ആമാശയത്തിലേക്ക് എത്തുന്നതിന് കാരണമായ അന്നനാളഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനം ?