സൂര്യനെ ചുറ്റിയുള്ള ആകാശഗോളങ്ങളുടെ സഞ്ചാരപാതയാണ് അവയുടെ ഭ്രമണപഥം (Orbit). ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെയാണ് ഗ്രഹങ്ങൾ സൂര്യനെ വലംവയ്ക്കുന്നത്. ഗ്രഹങ്ങളെ അവയുടെ നിശ്ചിത ഭ്രമണപഥത്തിൽക്കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്നത് ഗ്രഹങ്ങളും സൂര്യനും തമ്മിലുളള ആകർഷണബലമാണ്. സൂര്യനെ വലംവയ്ക്കുന്നതോടൊപ്പം ഗ്രഹങ്ങളെല്ലാം അവയുടെ സാങ്കല്പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നു.