Question:

ഉഭയ ജീവികളെ മാറ്റി ഉരഗ ജീവികൾ ആധിപത്യം നേടിയ കാലഘട്ടം ?

Aപെർമിയൻ കാലഘട്ടം

Bട്രയാസിക്‌ കാലഘട്ടം

Cജുറാസ്സിക് കാലഘട്ടം

Dപ്ലീസ്റ്റോസീൻ കാലഘട്ടം

Answer:

A. പെർമിയൻ കാലഘട്ടം

Explanation:

വിവിധ കാലഘട്ടങ്ങൾ : 🔹നട്ടെല്ലില്ലാത്ത മൃഗങ്ങൾ, ആൽഗകൾ എന്നിവ ഉടലെടുത്ത കാലഘട്ടം- കാംബ്രിയൻ കാലഘട്ടം 🔹ആദ്യകാല നട്ടെല്ലുള്ള ജീവികൾ, നട്ടെല്ലില്ലാത്ത ജീവികളുടെ ആധിപത്യം എന്നിവ ഉടലെടുത്ത കാലഘട്ടം - ഓർഡോവിഷിയൻ കാലഘട്ടം 🔹ആദ്യകാല മൽസ്യങ്ങൾ, ഞണ്ടുകൾ, സൂക്ഷ്മ സസ്യങ്ങൾ എന്നിവ ഉടലെടുത്ത കാലഘട്ടം - സിലൂറിയൻ കാലഘട്ടം 🔹മൽസ്യങ്ങൾ, ആദ്യകാല ഉഭയജീവികൾ എന്നിവ ഉടലെടുത്ത കാലഘട്ടം - ഡെമോനിയൻ കാലഘട്ടം 🔹ഉഭയ ജീവികൾ, ആദ്യകാല ഉരഗ ജീവികൾ, മരങ്ങൾ എന്നിവ ആവിർഭവിച്ച കാലഘട്ടം - കാർബോണിഫെറസ് കാലഘട്ടം 🔹ഉഭയ ജീവികൾ മാറി ഉരഗ ജീവികൾ ആധിപത്യം നേടിയ കാലഘട്ടം - പെർമിയൻ കാലഘട്ടം 🔹ദിനോസറുകളും ആദ്യകാല സസ്തനികളും വലിയ ഉഭയജീവികളും ആവിർഭവിച്ച കാലഘട്ടം - ട്രയാസിക്‌ കാലഘട്ടം 🔹ദിനോസറുകൾ ആധിപത്യം നേടുകയും സസ്തനികളും പക്ഷികളും ഷഡ്പദങ്ങളും ഉടലെടുക്കുകയും ചെയ്ത കാലഘട്ടം - ജുറാസ്സിക് കാലഘട്ടം 🔹ദിനോസറുകളുടെയും ആദ്യകാല മനുഷ്യൻറെയും വംശനാശം സംഭവിച്ച കാലഘട്ടം - പ്ലീസ്റ്റോസീൻ കാലഘട്ടം. 🔹മനുഷ്യൻ ഉൾപ്പെടുന്ന പുതുതലമുറയിലെ ജീവജാലങ്ങൾ ഉൾപ്പെടുന്ന കാലഘട്ടം - ഹോളോസീൻ കാലഘട്ടം


Related Questions:

ഫെബ്രുവരി വിപ്ലവവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഫെബ്രുവരി വിപ്ലവത്തിന്റെ തലേദിവസം, നഗരത്തിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടായി,ഇതിനെ തുടർന്ന് റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു.

2.ക്രമേണ സൈനികരും പ്രതിഷേധത്തിൽ പങ്കുചേരുകയും 1917 മാർച്ച് 12-ന് സെന്റ്.പീറ്റേഴ്‌സ്ബർഗ് വിപ്ലവകാരികൾ കീഴടക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധത്തിന് തിരശീല വീണത് ഏത് വർഷം ?

ഫ്രഞ്ച് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്ന 'ടെന്നീസ് കോർട്ട് പ്രതിജ്ഞ' നടന്ന വർഷം ഏത് ?

"എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു പദവിയിലും അവകാശനങ്ങളിലും തുല്യത പുലർത്തുന്നു ; ബുദ്ധിയും മനഃസാക്ഷിക്കൊണ്ടും അനുഗ്രഹീതരും പരസ്പരം സാഹോദര്യം പുലർത്താൻ നിർബന്ധിതരുമാണ്" ഇത് ഏതിലെ വരികളാണ് ?

ചുവടെയുള്ള ഏതു രാജ്യത്താണ് ആസ്ട്രലോയ്ഡ്സ് പൊതുവെ കാണപ്പെടുന്നത് ?