Challenger App

No.1 PSC Learning App

1M+ Downloads
പഴശ്ശി യുദ്ധങ്ങളുടെ കാലഘട്ടം :

A1793 മുതൽ 1805 വരെ

B1700 മുതൽ 1800 വരെ

C1795 മുതൽ 1810 വരെ

D1693 മുതൽ 1793 വരെ

Answer:

A. 1793 മുതൽ 1805 വരെ

Read Explanation:

പഴശ്ശി വിപ്ലവം:

  • പഴശ്ശി യുദ്ധങ്ങളുടെ കാലഘട്ടം : 1793 മുതൽ 1805 വരെ
  • ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന യുദ്ധങ്ങളിൽ ഏറ്റവും ശക്തമായതാണ് പഴശ്ശിയുദ്ധം
  • മലബാറിൽ ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ സമരങ്ങളിൽ ഒന്ന് : പഴശ്ശി വിപ്ലവങ്ങൾ
  • പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയ രാജാവാണ് : കോട്ടയം കേരള വർമ്മ പഴശ്ശിരാജ
  • പഴശ്ശി രാജയുടെ രാജവംശം : കോട്ടയം രാജവംശം 

(കോട്ടയം രാജവംശം സ്ഥാപിച്ചത് : ഹരിശ്ചന്ദ്ര പെരുമാൾ ആണ്)


Related Questions:

ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.സ്വാമി സത്യവ്രതന്‍, കോട്ടുകോയിക്കല്‍ വേലായുധന്‍ എന്നിവർ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ശ്രീനാരായണഗുരുവിൻ്റെ ശിഷ്യന്മാരായിരുന്നു.

2.വെല്ലൂരിലെ ശ്രീനാരായണഗുരുവിൻ്റെ ആശ്രമം ആയിരുന്നു വൈക്കം സത്യാഗ്രഹ വേളയിൽ സത്യാഗ്രഹികള്‍ സത്യാഗ്രഹാശ്രമമായി ഉപയോഗിച്ചത്.

3.വൈക്കം സത്യാഗ്രഹത്തിന് വേണ്ടി ശ്രീനാരായണഗുരു ശിവഗിരിയിൽ ഒരു സത്യാഗ്രഹനിധി ആരംഭിക്കുകയും ചെയ്തു.

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. വൈക്കം മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള 100 മീറ്റർ വഴികളിലൂടെ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പ്രക്ഷോഭമാണ് വൈക്കം സത്യാഗ്രഹം.
  2. 1924 മാർച്ച് 30-ന് പുലയ-ഈഴവ-നായർ സമുദായാംഗങ്ങളായ കുഞ്ഞാപ്പി, ഗോവിന്ദപ്പണിക്കർ, ബാഹുലേയൻ എന്നീ മൂന്ന് യുവാക്കളിലൂടെ ആരംഭിച്ച സമരം 500 ദിവസം നീണ്ടുനിന്നു.
  3. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരമായി വൈക്കം സത്യാഗ്രഹം മാറി.
  4. സത്യാഗ്രഹത്തിനൊടുവിൽ സർക്കാർ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻ‌വലിക്കാമെന്ന് വ്യവസ്ഥയിൽ 1925 നവംബർ 23-ന് സത്യാഗ്രഹം അവസാനിപ്പിച്ചു

    താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ കാലഗണന ക്രമം ഏതാണ് ?

    i) കുറിച്യ ലഹള

    ii) ആറ്റിങ്ങൽ ലഹള

    iii)ശ്രീരംഗപട്ടണം ഉടമ്പടി

    iv) വേലുത്തമ്പി ദളവയുടെ രക്തസാക്ഷിത്വം

    The person who gave legal support for Malayali Memorial was ?
    മാഹി വിമോചന സമരക്കാർ മയ്യഴിലേക്ക് ബഹുജന മാർച്ച് നടത്തിയതെന്ന് ?