Challenger App

No.1 PSC Learning App

1M+ Downloads
എന്റെ പത്രാധിപരെ കൂടാതെ എനിക്ക് പത്രമെന്തിന് , അച്ചുകൂടമെന്തിന് എന്ന നിലപാട് സ്വീകരിച്ച വ്യക്തി.

Aപൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ

Bവക്കം അബ്ദുൽ ഖാദർ മൗലവി

Cരാമകൃഷ്ണ പിള്ള

Dവാഗ്ഭടാനന്ദൻ

Answer:

B. വക്കം അബ്ദുൽ ഖാദർ മൗലവി

Read Explanation:

വക്കം അബ്ദുൽ ഖാദർ മൗലവി

  • ജനനം : 1873 ഡിസംബർ 28

  • ജന്മ സ്ഥലം : വക്കം ചിറയിൻകീഴ് താലൂക്ക് തിരുവനന്തപുരം

  • ജന്മഗൃഹം : പൂന്ത്രാൻവിളാകം വീട്

  • പിതാവ് : മുഹമ്മദ് കുഞ്ഞ്

  • മാതാവ് : ആഷ് ബീവി

  • മകൻ : അബ്ദുൽ ഖാദർ

  • മരണം : 1932 ഒക്ടോബർ 31

  • കേരള മുസ്ലിം നവോദ്ധാനത്തിന്റെ പിതാവ്

  • “വക്കം മൗലവി” എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ.

  • എസ് എൻ ഡി പിയുടെ മാതൃകയിൽ വക്കം മൗലവി ആരംഭിച്ച സംഘടന : ഇസ്ലാം ധർമ്മ പരിപാലന സംഘം.

  • ഇസ്ലാം ധർമ്മ പരിപാലന സംഘം സ്ഥാപിതമായ വർഷം : 1918

സ്വദേശാഭിമാനി പത്രം:

  • സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ : വക്കം അബ്ദുൽ ഖാദർ മൗലവി.

  • ആരംഭിച്ച വർഷം : 1905, ജനുവരി 19.

  • പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം : അഞ്ചുതെങ്ങ്.

  • ആപ്തവാക്യം : ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ. 

  • ആദ്യ എഡിറ്റർ : സി പി ഗോവിന്ദപിള്ള.  

  • രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്ററായ വർഷം : 1906. 

  • തിരുവിതാംകൂർ സർക്കാറിനെയും ദിവാൻ ആയ പി.രാജഗോപാലാചാരിയെ വിമർശിച്ചതിന്റെ പേരിൽ സ്വദേശാഭിമാനി പത്രം നിരോധിച്ച വർഷം : 1910 സെപ്റ്റംബർ 26

  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തതോടെ "എന്റെ പത്രാധിപരെ കൂടാതെ എനിക്ക് പത്രമെന്തിന് , അച്ചുകൂടമെന്തിന്" എന്ന് വക്കം അബ്ദുൽ ഖാദർ മൗലവി പ്രസ്താവിച്ചു 


Related Questions:

ടി കെ മാധവനെ ശ്രീമൂലം പ്രജ സഭയിലേക്ക് തിരഞ്ഞെടുത്ത വർഷം ഏതാണ് ?
സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനേശനം എന്ന പ്രമേയം അവതരിപ്പിച്ചത്?
വിജ്ഞാനസന്ദായനി എന്ന പേരിൽ സ്വന്തം ഗ്രാമത്തിൽ വായനശാല തുടങ്ങിയ നവോത്ഥാന നായകൻ ?
തുടർച്ചയായി 28 വർഷം ശ്രീമൂലം പ്രജാ സഭയിൽ അംഗമായിരുന്ന നവോത്ഥാന നായകൻ ?
"മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി" എന്ന് പ്രഖ്യാപിച്ചത് ആരാണ് ?