Challenger App

No.1 PSC Learning App

1M+ Downloads
ജലാശയങ്ങളിൽ ആൽഗ പോലുള്ള ജലസസ്യങ്ങളുടെ അമിത വളർച്ചക്ക് ________എന്ന പ്രതിഭാസം കാരണമാകുന്നു

Aആവാസ വ്യവസ്ഥ

Bയൂട്രോഫികേഷൻ

Cമഴ

Dഇടിമിന്നൽ

Answer:

B. യൂട്രോഫികേഷൻ

Read Explanation:

യൂട്രോഫികേഷൻ ജലാശയങ്ങളിൽ ആൽഗ പോലുള്ള ജലസസ്യങ്ങളുടെ അമിത വളർച്ചക്ക് യൂട്രോഫികേഷൻ എന്ന പ്രതിഭാസം കാരണമാകുന്നു നൈട്രജൻ കലർന്ന രാസ വസ്തുക്കളും മറ്റും ഒഴുകി എത്തുന്ന ജലാശയങ്ങളിലാണ് ഇതു സംഭവിക്കുന്നത് ഇങ്ങനെ ഒഴുകിയെത്തുന്ന അധിക പോഷകങ്ങളാണ് ജല സസ്യങ്ങളുടെ അമിത വളർച്ചക്ക് കാരണമാകുന്നത് ഈ ജല സസ്യങ്ങൾ ജലത്തിൽ ലയിച്ചു ചേർന്ന ഓക്സിജൻ അമിതമായി ഉപയോഗിക്കുന്നു ഇതുമൂലം ജലത്തിലെ മറ്റു സസ്യങ്ങളും ജന്തുക്കളും ഓക്സിജൻ ലഭിക്കാതെ നശിക്കുകയും ജലാശയത്തിൽ നില നിന്നിരുന്ന ആവാസ വ്യവസ്ഥ തകിടം മറിയുകയും ചെയ്യുന്നു


Related Questions:

ശരിയായ അളവിൽ ബ്ലീച്ചിങ് പൗഡർ ചേർത്താൽ ജലത്തിലെ സൂക്ഷ്മ ജീവികൾ നശിക്കുന്ന കുടിവെള്ള ശുദ്ധീകരണ മാർഗ്ഗം ?
ഭൂഗർഭ ജലം ഭൂമിയിൽ എത്ര ശതമാനം ആണുള്ളത് ?

താഴെ തന്നിരിക്കുന്നവയിൽ ജലമലിനീകരണത്തിനു കാരണമാകുന്ന സന്ദർഭങ്ങൾഏതെല്ലാമാണ് ?

  1. രാസ കീട നാശിനികളുടെ അമിതോപയോഗം
  2. മലിന ജലം ഓടകളിലേക്കു ഒഴുക്കി വിടൽ
  3. വ്യവസായ ശാലകളിലെ മാലിന്യങ്ങൾ ജലാശയങ്ങളിലേക്കു ഒഴുക്കി വിടുന്നത്
  4. വാഹനങ്ങളിലെ പുക
    അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽപുനരുപയോഗം വർദ്ദിപ്പിക്കുന്ന മാർഗം '3R'-ഇൽ ഏതാണ് ?
    ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ചു മണ്ണിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്ന പോഷക സമ്പുഷ്ടമായ കാമ്പോസ്റ്റാക്കി മാറ്റുന്ന മാലിന്യ സംസ്ക്കരണത്തിൽ ഉപയോഗിക്കുന്ന ബിൻ ?