Challenger App

No.1 PSC Learning App

1M+ Downloads
പരീക്ഷണ വാദമെന്നു വിശേഷിപ്പിക്കുന്ന ദർശനം ?

Aപ്രകൃതിവാദം

Bആശയവാദം

Cമാനവികതാവാദം

Dപ്രായോഗികവാദം

Answer:

D. പ്രായോഗികവാദം

Read Explanation:

പ്രായോഗികവാദം (Pragmatism) 

  • ആധുനിക അമേരിക്കൻ ചിന്തയാണ് പ്രായോഗിക വാദം
  • വസ്തുനിഷ്ഠമായ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് പ്രായോഗികവാദം. 
  • പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും യുക്തിയിലൂടെയും തെളിയിക്കാവുന്ന അറിവുകളെ മാത്രമേ പ്രായോഗിക വാദം അംഗീകരിക്കുന്നുള്ളു.
  • ചാൾസ് പിയേഴ്സിനെ പ്രായോഗികവാദതിന്റെ പിതാവായി അറിയപ്പെടുന്നു. 
  • പ്രായോഗികവാദ വക്താക്കളിൽ പ്രധാനികളായിരുന്നു വില്യം ജെയിംസ്, ജോൺ ഡൂയി.
  • പ്രായോഗികവാദത്തെ മാനവിക ദർശനമെന്നും ( Humanism ), പരീക്ഷണ വാദമെന്നും വിശേഷിപ്പിക്കാറുണ്ട്.
  • മനുഷ്യന്റെ അനുഭവങ്ങളിൽ നിന്നുമുണ്ടാകുന്ന മൂല്യങ്ങൾക്ക് വിശദീകരണം നൽകുന്നതിനാലാണ് ഇതിനെ മാനവികദർശനം എന്നു വിശേഷിപ്പിക്കുന്നത്.
  • ശാസ്ത്ര പരീക്ഷണങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നതിനാൽ പരീക്ഷണവാദം ( Experimentalism ) എന്നും പ്രായോഗികവാദത്തെ വിശേഷിപ്പിക്കുന്നു.

Related Questions:

ഈഡിപ്പസ് കോംപ്ലക്സ് എന്നത് ?

പരിസരപഠന ക്ലാസിൽ കുട്ടികളുടെ പ്രതികരണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് പറയുന്നതെന്തുകൊണ്ട് ?

(a) കുട്ടികളുടെ ചിന്താരീതി മനസ്സി ലാക്കുന്നതിന്

(b) കുട്ടികൾ നൽകുന്ന ഉത്തരങ്ങളുടെ ശരി തെറ്റുകൾ മനസ്സിലാക്കുന്നതിന്

(C) കുട്ടികളുടെ മനസ്സിൽ നടക്കുന്ന പ്രക്രിയ അറിയുന്നതിന്

ആർ എസ് വുഡ് വർത്തിന്റെ മനശാസ്ത്ര പഠന മേഖലയാണ്?
The consistency of the test scores from one measurement to another is called
ചരിത്ര സംഭവുമായി നേരിട്ട് ബന്ധമുള്ള ഉറവിടം :