സസ്യവളർച്ചയേയും സസ്യകലകളിലെ ജൈവ-രാസപ്രവർത്തനങ്ങളേയും ഉദ്ദീപിപ്പിക്കുന്നതിനോ മന്ദീഭവിപ്പിക്കുന്നതിനോ സസ്യശരീരത്തിന്റെ വിവിധഭാഗങ്ങൾ പുറപ്പടുവിക്കുന്ന രാസവസ്തുക്കളാണ് സസ്യഹോർമോണുകൾ
ഓക്സിൻ : സസ്യവളർച്ചയിൽ ഏറ്റവും പ്രാധാന്യമുള്ളതും കണ്ടെത്തിയ സസ്യഹോർമോണുകളിൽ ആദ്യത്തേതുമാണിത്.
സൈറ്റോക്വിനിൻ:കോശവിഭജനം നടത്താൻ സഹായിക്കുന്നു.
എഥിലിൻ:ഈ ഹോർമോൺ സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കുന്നു. ഇലകൾ, ഫലങ്ങൾ എന്നിവ പാകമാവുന്നതിനു സഹായിക്കുന്നു.
ഗിബ്ബറിലിൻ:ഭ്രൂണം,കാണ്ഡം,മൂലാഗ്രം,മുളയ്ക്കുന്ന വിത്തുകൾ,മുകുളങ്ങൾ എന്നിവയാണതിന്റെ ഉറവിടം. സംഭൃതാഹാരത്തെ വിഘടിപ്പിക്കുന്നതിനും,ഇലകൾ വിരിയുന്നതിനും, കോശവിഭജനം വളർച്ച എന്നിവയിൽ പങ്കുവഹിക്കുന്നു.