- നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് - പ്രധാനമന്ത്രി
നീതി ആയോഗ് (NITI AAYOG)
- ആസൂത്രണത്തിന് വേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം ഇന്ത്യയിൽ നിലവിൽ വന്ന ഭരണ സംവിധാനം
- NITI Aayog എന്നതിന്റെ പൂർണരൂപം : National Institution for Transforming India Aayog
- ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.
- നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് - 2015 ജനുവരി 1
- നീതി ആയോഗിന്റെ ആദ്യ സമ്മേളനം നടന്നത് - 2015 ഫെബ്രുവരി 8
- ആദ്യ സമ്മേളനം അറിയപ്പെട്ടത് - ടീം ഇന്ത്യ
- നീതി ആയോഗിന്റെ അധ്യക്ഷൻ - പ്രധാനമന്ത്രി
- നീതി ആയോഗിന്റെ പ്രഥമ അധ്യക്ഷൻ - നരേന്ദ്ര മോദി
- പ്രഥമ ഉപാധ്യക്ഷൻ - അരവിന്ദ് പനഗരിയ
നീതി ആയോഗിന്റെ 10 പ്രഖ്യാപിത ലക്ഷ്യങ്ങൾ
- സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സഹകരണ- ഫെഡറൽ മനോഭാവം വളർത്തുക
- ഗ്രാമങ്ങളിൽ അനുയോജ്യമായ പദ്ധതികൾ രൂപവത്കരിക്കുക.
- സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ ലഭിക്കാത്ത ജനവിഭാഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുക
- ദേശീയസുരക്ഷാ താൽപര്യങ്ങൾ മുൻനിർത്തിയുള്ള സാമ്പത്തിക പരിപാടികൾ ആസൂത്രണം ചെയ്യുക
- നവീന ആശയങ്ങൾക്കു ക്രീയാത്മക പ്രോത്സാഹനം നൽകുക
- വിവിധ വിഷയങ്ങളിലെ ദേശീയ-അന്തർദേശീയ പങ്കാളിത്തം ഉറപ്പുവരുത്തുക
- അറിവ്, വിജ്ഞാനം, നവീന ആശയങ്ങൾ, സംരംഭങ്ങൾ തുടങ്ങിയവയെ പിന്തുണയ്ക്കാൻ സ്ഥിരം സംവിധാനം രൂപവത്കരിക്കുക
- വ്യത്യസ്ത മേഖലകൾ തമ്മിലും വിവിധ വകുപ്പുകൾ തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി വേദിയൊരുക്കുക
- ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഗവേഷണ സംരംഭം ഒരുക്കുക
- സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക ഊന്നൽ നൽകുക