App Logo

No.1 PSC Learning App

1M+ Downloads
തിരശ്ചീനതലത്തിലുള്ള വായുവിന്റെ ചലനത്തിലൂടെ താപം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയ :

Aസംവഹനം

Bഭൗമവികിരണം

Cസംനയനം

Dഅഭിവഹനം

Answer:

D. അഭിവഹനം

Read Explanation:

അഭിവഹനം (Advection)

  • തിരശ്ചീനതലത്തിലുള്ള വായുവിന്റെ ചലനത്തിലൂടെ താപം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയയെയാണ് അഭിവഹനം എന്നുവിളിക്കുന്നത്. 

  • വായുവിൻ്റെ ലംബചലനത്തേക്കാൾ താരതമ്യേന പ്രധാനപ്പെട്ടതാണ് തിരശ്ചീനചലനം. 

  • മധ്യ അക്ഷാംശപ്രദേശങ്ങളിലെ ദൈനംദിന കാലാവസ്ഥയിൽ രാത്രിയും പകലുമുള്ള താപവ്യത്യാസത്തിനു കാരണമാകുന്നത് അഭിവഹനമാണ്. 

  • ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശിക കാറ്റായ 'ലൂ" (Loo) ഉണ്ടാകുന്നത് ഈ പ്രക്രിയയിലൂടെയാണ്.


Related Questions:

Lowermost layer of Atmosphere is?
പ്രസന്നമായ കാലാവസ്ഥയെ സൂചിപ്പിക്കുന്ന മേഘങ്ങൾ ഏതാണ് ?
ഹൈഡ്രജൻ ,ഹീലിയം എന്നീ മൂലക അയോണുകൾ പരസ്പരം വളരെ അകന്ന് കാണപ്പെടുന്ന മേഖല ?
Ozone depletion is greatest near:
സൗരതാപനവും ഭൗമവികിരണവും തമ്മിലുള്ള സന്തുലനം അറിയപ്പെടുന്നത് :