Challenger App

No.1 PSC Learning App

1M+ Downloads
ഖര വസ്തുക്കൾ ചൂടാക്കുമ്പോൾ അവ നേരിട്ട് വാതകമായി മാറുന്ന പ്രക്രിയയാണ്

Aഉത്പതനം

Bദ്രവീകരണം

Cബാഷ്പീകരണം

Dഇവയൊന്നുമല്ല

Answer:

A. ഉത്പതനം

Read Explanation:

  • ഉത്പതനം (Sublimation): ഒരു ഖരവസ്തുവിനെ ചൂടാക്കുമ്പോൾ അത് ദ്രാവകമാകാതെ നേരിട്ട് വാതകമായി മാറുന്ന പ്രക്രിയയാണിത്. ആ വാതകത്തെ തണുപ്പിച്ചാൽ അത് നേരിട്ട് വീണ്ടും ഖരമായി മാറുകയും ചെയ്യും.

  • ഉദാഹരണങ്ങൾ: കർപ്പൂരം (Camphor), അമ്ലോണിയം ക്ലോറൈഡ് (Ammonium Chloride), നാഫ്തലിൻ ബോൾസ് (അന്തുരുളകൾ), അയോഡിൻ, ഡ്രൈ ഐസ് (ഖര കാർബൺ ഡയോക്സൈഡ്).

  • ദ്രവീകരണം (Melting/Liquefaction): ഒരു ഖരവസ്തു ചൂടാക്കുമ്പോൾ ദ്രാവകമായി മാറുന്ന പ്രക്രിയ.

  • ഉദാഹരണത്തിന്: ഐസ് ഉരുകി വെള്ളമാകുന്നത്

  • ബാഷ്പീകരണം (Evaporation): ഒരു ദ്രാവകം അതിന്റെ ഉപരിതലത്തിൽ നിന്ന് വാതകമായി മാറുന്ന പ്രക്രിയ.

  • ഉദാഹരണത്തിന്: വെള്ളം നീരാവിയാകുന്നത്


Related Questions:

X₂(g) + 2Y(g) → 2XY(g); ∆H = q cal എന്ന രാസപ്രവർത്തനത്തിൽ ഉൽപന്നമായ XY യുടെ രൂപീകരണ താപം (heat of formation) എങ്ങനെ ആയിരിക്കും........................ആണ്
ആനോഡിൽ നടക്കുന്ന രാസപ്രവർത്തനം ഏതാണ് ?
Which of the following salts does not undergo salt hydrolysis?
സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?

N 2 (g)+3H 2 (g)--------------> 2NH3(g)

; ΔΗ = 92.38 kJ/mol എന്ന സന്തുലിത രാസപ്രവർത്തന ത്തെക്കുറിച്ചുള്ള പ്രസ്‌താവനകളിൽ ഏതാണ് ശരി?

(i) ഇത് ഒരു താപമോചക രാസപ്രവർത്തനമാണ്

(ii) ഉന്നത ഉഷ്‌മാവിൽ കൂടുതൽ NH3ഉത്പാദിപ്പിക്കപ്പെടുന്നു

(iii) ഉയർന്ന മർദ്ദത്തിൽ കൂടുതൽ NH3ഉത്പാദിപ്പിക്കപ്പെടുന്നു