App Logo

No.1 PSC Learning App

1M+ Downloads
ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്?

Aആഹാരസ്വീകരണം

Bആഗിരണം

Cസ്വാംശീകരണം

Dവിസർജനം

Answer:

B. ആഗിരണം

Read Explanation:

ദഹനവ്യവസ്ഥയിലെ ഘട്ടങ്ങൾ 

  1. ആഹാരസ്വീകരണം (Ingestion) - പോഷണപ്രക്രിയയിലെ ആദ്യഘട്ടം

  2. ദഹനം(Digestion) - സങ്കീർണമായ ആഹാരപദാർത്ഥങ്ങളെ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘുഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ

  3. ആഗിരണം (Absorption) - ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ

  4. സ്വാംശീകരണം (Assimilation) - ആഗിരണം ചെയ്യപ്പെട്ട ആഹാരഘടകങ്ങൾ ശരീരത്തിൻറെ ഭാഗമാക്കുന്ന പ്രക്രിയ

  5. വിസർജനം (Excretion) - ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാവുന്നതും ശരീരത്തിന് ആവശ്യമില്ലാത്തതുമായ വസ്തുക്കളെ ശരീരം പുറന്തള്ളുന്ന പ്രക്രിയ

Related Questions:

ഗ്ലുക്കോസും ഫ്രക്ടോസും ഗാലക്ടോസും അമിനോ ആസിഡും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം ഏതാണ് ?
ചെറുകുടലിൻ്റെ ഭിത്തിയിൽ കാണപ്പെടുന്ന വിരലുകൾ പോലെയുള്ള ഭാഗങ്ങളാണ് ?
പല്ലിലെ പൾപ്പ് ക്യാവിറ്റിയിൽ കാണപ്പെടുന്ന യോജക കല ഏതാണ് ?
വായിൽവെച്ചുള്ള ദഹനത്തിന് സഹായിക്കുന്ന ഉമിനീരിലെ ഘടകം?
കരൾ ഉല്പാദിപ്പിക്കുന്ന പിത്തരസം സംഭരിക്കുന്നത് എത് അവയവത്തിലാണ്?