App Logo

No.1 PSC Learning App

1M+ Downloads
വ്യക്തി ജീവിത വ്യവഹാരങ്ങൾക്കാവശ്യമായ അറിവ്, മനോഭാവം, നൈപുണി ഇവ ആർജിക്കുന്ന പ്രക്രിയ :

Aബുദ്ധി

Bചിന്ത

Cപഠനം

Dഅഭിപ്രേരണ

Answer:

C. പഠനം

Read Explanation:

പഠനം (Learning)

  • വ്യക്തി ജീവിത വ്യവഹാരങ്ങൾക്കാവശ്യമായ അറിവ്, മനോഭാവം, നൈപുണി ഇവ ആർജിക്കുന്ന പ്രക്രിയയാണ് പഠനം. 
  • അനുഭവത്തിലൂടെ വ്യവഹാരത്തിൽ വരുന്ന പരിവർത്തനമാണ് പഠനം. 
  • ഉദാ :- ഒരു ശിശു എരിയുന്ന മെഴുകുതിരിയിൽ തൊട്ടാൽ കൈകൾ പിൻവലിക്കും, മറ്റൊരു സന്ദർഭം ഉണ്ടായാൽ വളരെ പെട്ടെന്ന് തന്നെ കൈകൾ പിൻവലിക്കുന്നു, ക്രമേണ എരിയുന്ന മെഴുകുതിരി മാത്രമല്ല എരിയുന്ന ഏതൊരു വസ്തുവിനെയും ഒഴിവാക്കാൻ കൂടി ശ്രമിക്കുന്നു. അതായത് ശിശുവിൻറെ വ്യവഹാരം അനുഭവത്തിലൂടെ മാറുന്നു. 

Related Questions:

അനുഭവങ്ങളിലൂടെയുള്ള വ്യവഹാര പരിവർത്തനമാണ് പഠനം എന്ന് പഠനത്തെ നിർവ്വജിച്ചതാര് ?
ഒരു വ്യക്തി തന്റെ ജീവിതാനുഭവങ്ങളെ മനസ്സിലാക്കുന്നതിനും അവയോട് തൃപ്തികരമായി പ്രതികരിക്കുന്നതിനും തന്റെ പ്രകൃതിപരവും സാമൂഹികവുമായ പരിസ്ഥിതിക്കൊത്ത് മുഖ്യ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സ്വീകരിക്കുന്ന പെരുമാറ്റ സവിശേഷതകൾ അറിയപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ ആന്തരിക ചോദനം (Intrinsic Motivation) ഏതാണ് ?

Rewards and punishment is considered to be:

  1. Extrinsic motivation
  2. Intrinsic motivation
  3. Extra motivation
  4. Intelligent motivation
    വാക്യഘടന വിശകലനം ചെയ്യുന്നതിന തൽക്ഷണ ഘടകവിശ്ലേഷണ രീതി ആവിഷ്കരിച്ചത് ആര് ?