അധഃസ്ഥിതരുടെ സഞ്ചാരസ്വായന്ത്ര്യനിഷേധത്തിന് എതിരെ അയ്യങ്കാളി സംഘടിപ്പിച്ച സമരം
Aകർഷകത്തൊഴിലാളി സമരം
Bവില്ലുവണ്ടി സമരം
Cവൈക്കം സത്യാഗ്രഹം
Dഗുരുവായൂർ സത്യാഗ്രഹം
Answer:
B. വില്ലുവണ്ടി സമരം
Read Explanation:
വില്ലുവണ്ടി സമരം
അധഃസ്ഥിതരുടെ സഞ്ചാരസ്വായന്ത്ര്യനിഷേധത്തിന് എതിരെ അയ്യങ്കാളി സംഘടിപ്പിച്ച സമരം
വില്ലുവണ്ടി സമരം നടന്നത് 1893-ൽ ആണ്.
എല്ലാ വിഭാഗം ജനങ്ങൾക്കും പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള അവകാശം നേടിയെടുക്കുക എന്നതായിരുന്നു വില്ലുവണ്ടി സമരത്തിന്റെ പ്രധാന ലക്ഷ്യം
അയ്യങ്കാളി ഒരു വില്ലുവണ്ടി വാങ്ങി, അതിൽ വെള്ളക്കാളകളെ കെട്ടി, സാധാരണക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്ന പൊതുനിരത്തിലൂടെ, പ്രത്യേകിച്ച് ബാലരാമപുരം മുതൽ തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരം വരെ യാത്ര നടത്തി.