ഒരു ദർപ്പണം ഏതു ഗോളത്തിൻ്റെ ഭാഗം ആണോ ആ ഗോളത്തിൻ്റെ ആരം ആണ് ആ ദർപ്പണത്തിൻ്റെ ______ .Aഅപ്പർച്ചർBവക്രത ആരംCപോൾDമുഖ്യ അക്ഷംAnswer: B. വക്രത ആരംRead Explanation: ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ വക്രതാആരം - ഒരു ദർപ്പണം ഏതു ഗോളത്തിന്റെ ഭാഗമാണോ ,ആ ഗോളത്തിന്റെ ആരം അറിയപ്പെടുന്നത് വക്രതാകേന്ദ്രം - ഒരു ദർപ്പണം ഏതു ഗോളത്തിന്റെ ഭാഗമാണോ , ആ ഗോളത്തിന്റെ കേന്ദ്രം അറിയപ്പെടുന്നത് വക്രതാകേന്ദ്രത്തിൽ നിന്നു ദർപ്പണത്തിലേക്ക് വരയ്ക്കുന്ന ഏതൊരു രേഖയും ദർപ്പണത്തിന് ലംബമായിരിക്കും പോൾ - ദർപ്പണത്തിന്റെ പ്രതിപതന തലത്തിന്റെ മധ്യബിന്ദു മുഖ്യ അക്ഷം - വക്രതാ കേന്ദ്രത്തെയും പോളിനെയും ബന്ധിപ്പിച്ചു കൊണ്ട് കടന്നുപോകുന്ന നേർരേഖ ഫോക്കസ് ദൂരം - ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യഫോക്കസിലേക്കുള്ള അകലം ഒരു ഗോളീയ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം ആ ദർപ്പണത്തിന്റെ വക്രതാ ആരത്തിന്റെ പകുതിയായിരിക്കും