Challenger App

No.1 PSC Learning App

1M+ Downloads
ഭൂട്ടാൻ ഹിമാലയത്തിനു കിഴക്കുമുതൽ കിഴക്ക് ദിഫു ചുരം വരെ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് :

Aഅരുണാചൽ ഹിമാലയം

Bഉത്തരാഖണ്ഡ് ഹിമാലയം

Cനെപ്പാൾ ഹിമാലയം

Dശിവാലിക് ഹിമാലയം

Answer:

A. അരുണാചൽ ഹിമാലയം

Read Explanation:

അരുണാചൽ ഹിമാലയം

  • ഭൂട്ടാൻ ഹിമാലയത്തിനു കിഴക്കുമുതൽ കിഴക്ക് ദിഫു ചുരം വരെ വ്യാപിച്ചു കിടക്കുന്നു. 

  • പർവതനിര പൊതുവെ തെക്കുപടിഞ്ഞാറ് മുതൽ വടക്ക് ദിശയിലാണ്. 

  • കങ്തു, നംചബർവ എന്നിവയാണ് പ്രധാന കൊടുമുടികൾ. വടക്കുനിന്നും തെക്കോട്ട് ഇവയെ മുറിച്ചുകൊണ്ടൊഴുകുന്ന 

  • വേഗതയേറിയ നദികൾ ഇവയ്ക്ക് കുറുകെ ആഴമേറിയ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്നു. 

  • ബ്രഹ്മപുത്രനദി നംചബർവ പർവതത്തെ കീറിമുറിച്ചു കൊണ്ട് ആഴമേറിയ ഗിരികന്ദരത്തിലൂടെ ഒഴുകുന്നു. 

  • കാമെങ്, സുബൻസിരി, ദിഹാങ്, ദിബാങ്. ലൂഹിത് എന്നിവയാണ്  പ്രധാന നദികളാണ്

  • അരുണാചൽഹിമാലയ പ്രദേശത്ത് ധാരാളം തനത് ഗോത്രസമൂഹങ്ങൾ അധിവസിക്കുന്നു. 

  • മോൺപ, ഡഫ്ള, അബോർ, മിഷ്മി, നിഷി, നാഗന്മാർ എന്നിവയാണ് പ്രധാന ഗോത്രസമൂഹങ്ങൾ. 

  • മിക്ക ഗോത്രസമുഹങ്ങളും ത്സുമ്മിങ് കൃഷി പിൻതുടരുന്നു. 

  • ഇത് സ്ഥാനാന്തര കൃഷി അഥവാ വെട്ടിച്ചുട്ട് കൃഷിയുടെ വകഭേദമാണ്. 

  • തദ്ദേശീയ സമൂഹം സംരക്ഷിച്ചുവരുന്ന ജൈവവൈവിദ്ധ്യങ്ങളാൽ സമ്പുഷ്ടമാണ് ഈ പ്രദേശം. 


Related Questions:

The largest delta, Sundarbans is in :
ടീസ്ത നദിക്കും ബ്രഹ്മപുത്ര നദിക്കും ഇടയിലുള്ള ഭൂപ്രദേശം അറിയപ്പെടുന്നത് ?
ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ ഏതാണ്?
പശ്ചിമഘട്ടത്തെ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം :
Which plateau in India is known for its rich gold deposits?