Challenger App

No.1 PSC Learning App

1M+ Downloads
ഭാബർ മേഖലയിൽ അപ്രത്യക്ഷമാകുന്ന നദികൾ പുനർജനിക്കുന്ന പ്രദേശം ?

Aഎക്കൽസമതലങ്ങൾ

Bടെറായ്

Cഭംഗർ

Dഖാദർ

Answer:

B. ടെറായ്

Read Explanation:

ഭൂപ്രകൃതിസവിശേഷതകളുടെ അടിസ്ഥാനത്തിൽ ഉത്തരേന്ത്യൻ സമതലത്തെ വടക്കുനിന്നും തെക്കോട്ട് മൂന്ന് പ്രധാന മേഖലകളായി തിരിക്കാം.

  • ഭാബർ 

  • ടെറായ് 

  • എക്കൽസമതലങ്ങൾ

image.png

ഭാബർ

  • സിവാലിക് പർവതനിരയ്ക്ക് സമാന്തരമായി അതിന്റെ തെക്കുഭാഗത്ത് കാണുന്ന ഭാഗമാണ് ഭാബർ. 

  • സിവാലിക് മലയടിവാരത്തിന് സമാന്തരമായി ചരിവ് അവസാനിക്കുന്നിടത്തുനിന്നും ഏകദേശം 8 കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ വിസ്തൃതിയുള്ള ഇടുങ്ങിയ ഭൂഭാഗമാണിത്. 

  • പർവതഭാഗത്തു നിന്നും വരുന്ന നദികൾ കൊണ്ടുവരുന്ന ഉരുളൻ കല്ലുകളും പാറകളും നിക്ഷേപിക്കപ്പെട്ടാണ് ഈ സമതല ഭാഗം രൂപപ്പെട്ടിട്ടുള്ളത്. 

  • ഈ ഉരുളൻ കല്ലുകളുടെയും പാറകളുടെയും അടിയിലൂടെ നദികൾ ഒഴുകുന്നതിനാൽ നദികൾ ഈ ഭാഗങ്ങളിൽ ദൃശ്യമാകുന്നില്ല.

ടെറായ്

  • ഭാബർ മേഖലയ്ക്ക് സമാന്തരമായി ഏകദേശം 10 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ വീതിയിൽ കാണപ്പെടുന്ന വെള്ളക്കെട്ടുള്ള ചതുപ്പു നിലങ്ങളാണ് ടെറായ്. 

  • ഭാബർ മേഖലയിൽ അപ്രത്യക്ഷമാകുന്ന നദികൾ ഇവിടെ പുനർജനിക്കുന്നു

    നിക്ഷേപണ ഭൂരൂപങ്ങളായ നദീജന്യ ദ്വീപുകൾ (Riverine Island), മണൽവരമ്പുകൾ (Sandbars), ഡൽറ്റകൾ എന്നിവ ഇവയുടെ സവിശേഷതകളാണ്. 

  • പിണഞ്ഞൊഴുകുന്ന അരുവികൾ (Braided Streams), വലയങ്ങൾ (Meanders), ഓക്സബോതടാകങ്ങൾ എന്നിവയും ഇവിടുത്തെ സവിശേഷതകളാണ്.

  • ടെറായ്മേഖലയ്ക്ക് തെക്കായി പുതിയതും പഴയതുമായ എക്കൽ നിക്ഷേപങ്ങളാൽ രൂപപ്പെട്ട സമതലഭാഗമാണ് എക്കൽസമതലങ്ങൾ

  • പഴയ എക്കൽനിക്ഷേപങ്ങളെ ഭംഗർ എന്നും.

  • പുതിയ എക്കൽനിക്ഷേപങ്ങളെ ഖാദർ എന്നും അറിയപ്പെടുന്നു. 


Related Questions:

In which zone do streams and rivers coming from the mountains disappear due to heavy material deposits?
The Ganga Plain, a significant part of the Northern Plain, spreads over which of the following states?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. പ്രളയസമയത്ത് നദികൾ കരകവിഞ്ഞ് ഒഴുകുമ്പോൾ അവ ഒഴുക്കിക്കൊണ്ടുവരുന്ന എക്കൽ ഇരുകരകളിലും നിക്ഷേപിക്കപ്പെട്ട് രൂപംകൊള്ളുന്ന സമതലങ്ങൾ ആണ് പ്രളയസമതലങ്ങൾ. 
  2. കൃഷിക്ക് ഏറെ അനുയോജ്യമായ ഇത്തരം പ്രളയസമതലങ്ങളിലാണ് ലോകപ്രശസ്തമായ പല നദീതടസംസ്കാരങ്ങളും ഉടലെടുത്തത്.
  3. ഉത്തരമഹാസമതലത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളാണ് രാജസ്ഥാൻ ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ
    Which of the following describes the Bhabar region?
    ഉത്തരമഹാസമതലത്തിൽ സ്ഥിതി ചെയ്യാത്ത സംസ്ഥാനം ഏത് ?