App Logo

No.1 PSC Learning App

1M+ Downloads
ഗോളിയ ദർപ്പണത്തിൽ പതനകോണും പ്രതിപതന കോണും തമ്മിലുള്ള ബന്ധം :

Aപതനകോൺ കൂടുതൽ ആയിരിക്കും

Bതുല്യം ആയിരിക്കും

Cപ്രതിപതന കോൺ കൂടുതൽ ആയിരിക്കും

Dഇതൊന്നുമല്ല

Answer:

B. തുല്യം ആയിരിക്കും

Read Explanation:

  • ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ 

  • ഗോളീയ ദർപ്പണങ്ങൾ - പ്രതിപതനം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ

  • കോൺവെക്സ് ദർപ്പണം - പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണം 

  • കോൺകേവ് ദർപ്പണം - പ്രതിപതനതലം അകത്തേക്ക് കുഴിഞ്ഞ ഗോളീയ ദർപ്പണം 

  • ഗോളീയ ദർപ്പണങ്ങളിൽ പതന കോണും പ്രതിപതന കോണും തുല്യമായിരിക്കും 

  • അപ്പർച്ചർ - ഒരു ദർപ്പണത്തിന്റെ പ്രതിപതന തലം 

  • വക്രതാ ആരം - ഒരു ദർപ്പണം ഏതു ഗോളത്തിന്റെ ഭാഗമാണോ ആ ഗോളത്തിന്റെ ആരമാണ് വക്രതാ ആരം 

  • പോൾ - ദർപ്പണത്തിന്റെ പ്രതിപതന തലത്തിന്റെ മധ്യബിന്ദു 

  • വക്രതാ കേന്ദ്രം - ഒരു ദർപ്പണം ഏതു ഗോളത്തിന്റെ ഭാഗമാണോ ,ആ ഗോളത്തിന്റെ കേന്ദ്രം അറിയപ്പെടുന്നത് 

  • മുഖ്യ അക്ഷം - വക്രതാ കേന്ദ്രത്തെയും പോളിനെയും ബന്ധിപ്പിച്ചുകൊണ്ട് കടന്നു പോകുന്ന നേർരേഖ 

  • ഫോക്കസ് ദൂരം - ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യ ഫോക്കസിലേക്കുള്ള അകലം 

Related Questions:

കോൺകേവ് ദർപ്പണത്തിന്റെ പതന രെശ്മി, മുഖ്യ ഫോക്കസിലൂടെയൊ, മുഖ്യ ഫോക്കസിലേക്ക് പതിക്കുകയൊ ചെയ്താൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?
ദർപ്പണത്തിന് മുന്നിൽ 20cm അകലെ ‘O’ ൽ ഒരു വസ്തുവെച്ചപ്പോൾ അതേവലിപ്പമുള്ള പ്രതിബിംബം ‘O’ യിൽ തന്നെ ലഭിച്ചു. എങ്കിൽ പ്രതിബിംബത്തിന്റെ ആവർധനം എത്ര ആകും ?
ദർപ്പണത്തിന് മുന്നിൽ 20cm അകലെ ‘O’ ൽ ഒരു വസ്തു വെച്ചപ്പോൾ അതേ വലിപ്പമുള്ള പ്രതിബിംബം ‘O’ യിൽ തന്നെ ലഭിച്ചു എന്നാൽ ‘O’, എന്തിനെ സൂചിപ്പിക്കുന്നു ?

ചുവടെ നൽകിയിരിക്കുന്ന കോൺവെകസ് ദർപ്പണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ് ?

  1. റിയർ വ്യൂ ആയി വാഹനങ്ങളിൽ ഉപയോഗിക്കുന്നു.
  2. വീക്ഷണ വിസ്തൃതി കുറവാണ്.
ഒരു മരപ്പലകയിൽ പ്രതിബിംബം കാണാൻ സാധിക്കില്ല. എന്നാൽ അതിനെ മിനുസപ്പെടുത്തി പോളിഷ് ചെയ്ത് വെച്ചാൽ പ്രതിബിംബം കാണാൻ പറ്റുന്നത് എന്ത് കൊണ്ട് ?