വസ്‌തുക്കൾക്ക് ചാർജുണ്ടെന്ന് സ്ഥിരീകരിക്കാനുള്ള മാർഗം ആകർഷണമല്ല, വികർഷണമാണ്. ഈ പ്രസ്താവന ശെരിയാണോ ?Aശെരിയല്ലBശെരിയാണ്Cഎപ്പോഴും ശെരിയാകണമെന്നില്ലDഇവയൊന്നുമല്ലAnswer: B. ശെരിയാണ് Read Explanation: വൈദ്യുതചാർജിന്റെ സവിശേഷതകൾ: ചാർജുള്ള വസ്‌തു ചാർജില്ലാത്ത വസ്‌തുക്കളെ ആകർഷിക്കുന്നു. വിജാതീയ ചാർജുകൾ തമ്മിൽ ആകർഷിക്കുന്നു. സജാതീയ ചാർജുകൾ തമ്മിൽ വികർഷിക്കുന്നു. രണ്ടു വസ്തുക്കൾ പരസ്‌പരം ആകർഷിക്കുന്നുണ്ടെങ്കിൽ അവയ്ക്ക് രണ്ടിനും ചാർജ് ഉണ്ട് എന്നുറപ്പിച്ചു പറയാൻ കഴിയില്ല. എന്നാൽ പരസ്‌പരം വികർഷിക്കുന്ന വസ്‌തുക്കൾക്ക് രണ്ടിനും ഒരേ ഇനം ചാർജുണ്ടെന്നുറപ്പിക്കാം. അതുകൊണ്ട് വസ്‌തുക്കൾക്ക് ചാർജുണ്ടെന്ന് സ്ഥിരീകരിക്കാനുള്ള മാർഗം ആകർഷണമല്ല, വികർഷണമാണ്. വൈദ്യുതചാർജ് അളക്കുന്നത് കൂളോം എന്ന യൂണിറ്റിലാണ്. ചാർജ് ഒരു അദിശ അളവാണ്. Read more in App