ബാരോമീറ്ററിൻ്റെ നിരപ്പ് ഉയരുന്നത് സൂചിപ്പിക്കുന്നത് :
Aപ്രസന്നമായ കാലാവസ്ഥ
Bകൊടുങ്കാറ്റ്
Cമഴ
Dഅന്തരീക്ഷ മർദ്ദം കൂടുന്നു
Answer:
A. പ്രസന്നമായ കാലാവസ്ഥ
Read Explanation:
ബാരോമീറ്റർ
അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ രസബാരോമീറ്റർ, മെർക്കുറിക് ബാരോമീറ്റർ, അനറോയിഡ് ബാരോമീറ്റർ .
ബാരോമീറ്റർ കണ്ടുപിടിച്ചത് ടോറി സെല്ലി (ഇറ്റലി)
കാലാവസ്ഥാ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ മെർക്കുറിക് ബാരോമീറ്റർ
ദ്രാവകമില്ലാത്ത ബാരോമീറ്റർ അനറോയിഡ് ബാരോമീറ്റർ
ദീർഘനാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം ബാരോഗ്രാഫ്
അന്തരീക്ഷമർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖ പ്പെടുത്താൻ സഹായിക്കുന്ന ഉപകരണം മൈക്രോ ബാരോവേരിയോഗ്രാഫ്
ശരാശരി അന്തരീക്ഷമർദത്തിൽ സ്‌ഫടികക്കുഴലിലെ രസത്തിൻ്റെ നിരപ്പ് 76 സെ.മീ.
ബാരോമീറ്ററിൻ്റെ നിരപ്പ് ഉയരുന്നത് സൂചിപ്പിക്കുന്നത് പ്രസന്നമായ കാലാവസ്ഥ
ബാരോമീറ്ററിൻ്റെ നിരപ്പ് പെട്ടെന്ന് താഴുന്നത് സൂചിപ്പിക്കുന്നത് കൊടുങ്കാറ്റ്