App Logo

No.1 PSC Learning App

1M+ Downloads
ഊഷ്മാവിന്റേയും, മഴയുടേയും അടിസ്ഥാനത്തില്‍ കാലാവസ്ഥയെ തരംതിരിച്ച ശാസ്ത്രകാരന്‍

Aകേപ്പന്‍

Bതോണ്‍വഡൈറ്റ്‌

Cഇമ്മാനുവല്‍ കാന്റ്‌

Dഎഡിന്‍ ഹമ്പിള്‍

Answer:

A. കേപ്പന്‍

Read Explanation:

Köppen climate classification

  • വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കാലാവസ്ഥാ വിഭാഗീകരണ രീതികളിൽ ഒന്നാണ് കെപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതി
  • 1884-ലാണ് റഷ്യൻ-ജർമൻ കാലവസ്ഥാശാസ്ത്രജ്ഞനായ വ്ലാദിമിർ കോപ്പൻ ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത് 
  • ഊഷ്മാവിന്റേയും, മഴയുടേയും അടിസ്ഥാനത്തിലാണ് അദ്ദേഹം കാലാവസ്ഥയെ തരംതിരിച്ചത് 

കെപ്പന്റെ കാലാവസ്ഥാ വർഗീകരണ മാതൃക ആധാരമാക്കി  ഇന്ത്യയെ 8 കാലാവസ്ഥ മേഖലകളായി  തിരിക്കാം 

1. Amw  - ദൈർഘ്യം കുറഞ്ഞ വരണ്ട കാലാവസ്ഥയോട് കൂടിയ മൺസൂൺ ആണിത്. ഗോവയ്ക്ക് തെക്കോട്ടുള്ള പശ്ചിമ തീരങ്ങളിലാണ് ഈ കാലാവസ്ഥ അനുഭവപ്പെടുന്നത്. 

2. As - വരണ്ട വേനലോടു കൂടിയ മൺസൂൺ കാലം. തമിഴ്നാട് പ്രദേശങ്ങളിലാണ് ഇത് അനുഭവപ്പെടുന്നത് 

3. Aw - ഉഷ്ണമേഖല സാവന്ന. ഉത്തരായന രേഖയ്ക്ക് തെക്കുള്ള ഉപദ്വീപീയ പീഠഭൂമികൾ ഈ വിഭാഗത്തിൽ വരുന്നു. 

4. Bshw  - അർത്ഥ മരുഭൂമി പുൽമേട് കാലാവസ്ഥ. ഗുജറാത്തിന്റെ നോർത്ത് വെസ്റ്റ് ഭാഗവും രാജസ്ഥാൻറെ പടിഞ്ഞാറൻ ഭാഗവും പഞ്ചാബിന്റെ ചില ഭാഗങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നു

5. Bwhw  - ഉഷ്ണമരുഭൂമി. പശ്ചിമ രാജസ്ഥാൻ മേഖലകളാണ് ഇതിൽ ഉൾപ്പെടുന്നത് 

6. Cwg - വരണ്ട ശൈത്യകാലം ഉള്ള മൺസൂൺ. ഗംഗാസമതലം, കിഴക്കൻ രാജസ്ഥാൻ,  വടക്കൻ മധ്യപ്രദേശ്, നോർത്ത് വെസ്റ്റ് ഭാഗങ്ങളും ഇതിൽപ്പെടുന്നു 

7. Dfc - ഹ്രസ്വ ​വേനലോടു കൂടിയ തണുത്ത അർദ്ധ ശൈത്യകാലം. അരുണാചൽപ്രദേശിലെ ഭാഗങ്ങൾ

8. e - ധ്രുവീയ കാലാവസ്ഥ. ജമ്മുകാശ്മീർ മേഖലകൾ 


Related Questions:

ആവാസവ്യവസ്ഥയേയും സ്പീഷിസ് സമ്പന്നതയേയും കുറിച്ച് റിവറ്റ് - പോപ്പർ പാരികൽപ്പന സിദ്ധന്തം മുന്നോട്ട് വച്ചതാരാണ് ?
തെളിഞ്ഞ ആകാശമുള്ള രാത്രികളില്‍ മേഘാവൃതമായ രാത്രികളെക്കാള്‍ കൂടുതല്‍ തണുപ്പുതോന്നാന്‍ കാരണം :

What is the primary cause of the twinkling or shimmering effect observed in some stars?

  1. Their rapid rotation
  2. Atmospheric distortion and turbulence
  3. Changes in their intrinsic brightness
  4. Changes in their intrinsic brightness
    വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ സ്ഥാപിതമായ വർഷം ഏതാണ് ?
    ' പരിണാമത്തിന്റെ പരീക്ഷണശാല ' എന്നറിയപ്പെടുന്ന ദ്വീപ് ?