App Logo

No.1 PSC Learning App

1M+ Downloads
പ്രതീക്ഷയ്ക്കും കഴിവിനുമൊത്ത്‌ ചില കുട്ടികൾക്ക് പഠിക്കുന്നതിനോ പഠിച്ചത് ശരിയായവിധം പ്രകടിപ്പിക്കുന്നതിനോ കഴിയാതെ വരുമ്പോൾ അതിനു നൽകുന്ന പരിഹാരമാർഗമാണ് .....

Aനിദാന ശോധകം

Bപരിഹാര ബോധനം

Cഉത്തരം (1) ഉം (2) ഉം

Dസിദ്ധി ശോധകം

Answer:

C. ഉത്തരം (1) ഉം (2) ഉം

Read Explanation:

 

നിദാന ശോധകം (DIAGNOSTIC TEST)

  • പഠിതാക്കള്‍ക്ക് പാഠൃപദ്ധതിയിലെ പ്രത്യേക ഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങള്‍, കഴിവില്ലായ്മകള്‍, പോരായ്മകള്‍, വിടവുകള്‍, തുടങ്ങിയവ നിര്‍ണ്ണയിക്കാനും അവ സുക്ഷ്മമായി പരിശോധിക്കാനും, പരിഹാര ബോധാനത്തിലൂടെ അവ അകറ്റാനും വേണ്ടി രൂപ കല്പന ചെയ്യുന്ന ശോധകമാണ് 'നിദാന ശോധകം'
  • നിദാന ശോധകത്തിന്‍റെ ധര്‍മ്മം, കുട്ടികള്‍ നേരിടുന്ന പ്രയാസങ്ങളുടെ ശരിയായ സ്വഭാവം കണ്ടെത്തുകയും മോശമായ പഠന ഫലത്തിനുള്ള കാരണങ്ങള്‍ നിര്‍ണയിക്കുകയുമാണ് .
  • നിദാന ശോധകത്തിന്‍റെ ഈ രീതിയിലുള്ള പ്രയോഗം രണ്ടു തലങ്ങളില്‍ പ്രസക്തമാണ്‌.

1. ഒരു പുതിയ പാഠ ഭാഗം അവതരിപ്പിക്കുന്നതിനു മുമ്പ്  2. ഒരു പാഠ ഭാഗം പഠിപ്പിച്ചു കഴിഞ്ഞ്.

  • നിദാന ശോധകത്തിന്‍റെ  നിര്‍മ്മാണത്തില്‍ അഞ്ച് ഘട്ടങ്ങളാണുള്ളത് :-

1. ഉദ്ദേശ്യാധിഷ്ഠിതമായ സംവിധാനം

2. പ്രസക്തമായ  പാഠൃ വസ്തുവിന്‍റെ അപഗ്രഥനം

3. ചോദ്യങ്ങള്‍ എഴുതിയുണ്ടാക്കല്‍

4. ചോദ്യങ്ങളെ ചെറിയ ഖണ്ഡങ്ങളാക്കി സമാഹരിക്കുക

5. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ എഴുതിയുണ്ടാക്കു


Related Questions:

വാക്യപൂരണ പരീക്ഷ ഏതുതരം മനശാസ്ത്ര ഗവേഷണ രീതിക്ക് ഉദാഹരണമാണ് :
കുട്ടികളിലെ പഠന വിഷമതകളെ തിരിച്ചറിയാൻ ഉപയോഗപ്പെടുത്തുന്ന പരിശോധകം താഴെ പറയുന്നവയിൽ ഏത്?
റാണിക്ക് ഗണിതത്തിൽ എപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ക്ലാസ്സിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നു. റാണിയുടെ പ്രശ്നങ്ങൾ പഠിക്കാൻ അധ്യാപകന് ഏത്മാർഗം സ്വീകരിക്കാം ?
Which of the following is not a defense mechanism?
മനുഷ്യ വ്യവഹാരത്തിന് പ്രേരണ ചെലുത്തുന്ന പ്രാഥമിക ഘടകങ്ങളിൽ പെടാത്തത് ഏത്?