Challenger App

No.1 PSC Learning App

1M+ Downloads
അന്തർവാഹിനിയുടെ വേഗം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ശബ്ദപ്രതിഭാസം ?

Aഅനുനാദം

Bഅനുരണനം

Cഡോപ്ലർ ഇഫക്ട്

Dപ്രതിധ്വനി

Answer:

C. ഡോപ്ലർ ഇഫക്ട്

Read Explanation:

ഡോപ്ലർ ഇഫക്ട് 

  • കേൾവിക്കാരന്റെയോ ,ശബ്ദസ്രോതസ്സിന്റെയോ ആപേക്ഷിക ചലനം നിമിത്തം ശബ്ദത്തിന്റെ ആവൃത്തി വ്യത്യാസപ്പെടുന്നതായി അനുഭവപ്പെടുന്ന പ്രതിഭാസം 
  • കണ്ടെത്തിയത് - ക്രിസ്റ്റ്യൻ ഡോപ്ലർ 
  • അന്തർവാഹിനി , വിമാനം എന്നിവയുടെ വേഗം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ശബ്ദപ്രതിഭാസം
  • ശ്രോതാവിലേക്ക് അടുക്കുമ്പോൾ ശബ്ദത്തിന്റെ ആവൃത്തി കൂടുകയും അകലുമ്പോൾ ആവൃത്തി കുറയുകയും ചെയ്യുന്നു 
  • ബ്ലൂ ഷിഫ്റ്റ് - ഡോപ്ലർ ഇഫക്ട് കാരണം തരംഗദൈർഘ്യത്തിലുണ്ടാകുന്ന കുറവ് 
  • റെഡ് ഷിഫ്റ്റ് -  ഡോപ്ലർ ഇഫക്ട് കാരണം തരംഗദൈർഘ്യത്തിലുണ്ടാകുന്ന വർധനവ് 

Related Questions:

ഹീറ്റിങ് കോയിലുകൾ പലപ്പോഴും നിക്രോം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് .നിക്രോമിൻ്റെ താഴെ സൂചിപ്പിക്കുന്ന ഏതെല്ലാം മേൻമകളാണ് വൈദ്യുത താപന ഉപകരണങ്ങളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?

  1. ഉയർന്ന റെസിസ്റ്റിവിറ്റി
  2. ഉയർന്ന ദ്രവണാങ്കം
  3. ചുവന്ന് ചുട്ടുപഴുത്ത് ഓക്സീകരിക്കപ്പെടാതെ ദീർഘ നേരം നിലനിൽക്കാനുള്ള കഴിവ്
    ക്രമാവർത്തന ചലനങ്ങളിൽ ഇത്തരം ഫലനങ്ങൾ (Functions) സമയ ഇടവേളകളിൽ ആവർത്തിക്കുന്നു. ലഘുവായ ക്രമാവർത്തന ഫലനങ്ങളിലൊന്നിനെ, f(t) = A coswt എന്ന് എഴുതാം. താഴെ പറയുന്നവയിൽ ഈ സമവാക്യം എന്തിനെ പ്രതിനിധീകരിക്കുന്നു?
    മനുഷ്യന്റെ ശ്രവണപരിധി :
    ഒരു കേശികക്കുഴലിൽ ദ്രാവകം ഒരു നിശ്ചിത ഉയരത്തിൽ എത്തിയ ശേഷം ഉയരുന്നത് നിൽക്കുന്നു. ഇതിന് കാരണം എന്താണ്?
    വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?