Challenger App

No.1 PSC Learning App

1M+ Downloads
" സ്ത്രീകൾ പൊതുവെ ശാരീരിക ക്ഷമത കുറഞ്ഞവരാണ് " ഈ പ്രസ്‌താവന എന്തിനെ സൂചിപ്പിക്കുന്നു ?

Aലിംഗ വിവേചനം

Bലിംഗ ഭേദം

Cലിംഗ സ്ഥിരരൂപം

Dലിംഗ സമത്വം

Answer:

C. ലിംഗ സ്ഥിരരൂപം

Read Explanation:

  • ലിംഗ സ്ഥിരരൂപം (Gender stereotype) :- സമൂഹത്തിൽ ആണും പെണ്ണും എങ്ങനെ ചിന്തിക്കണം , പ്രവർത്തിക്കണം , വികാരം പ്രകടിപ്പിക്കണം എന്ന് നിർദ്ദേശിക്കുന്ന സമൂഹിക പ്രതീക്ഷ.

  • ഒരു പ്രത്യേക ലിംഗത്തിൽപ്പെട്ട ആളുകൾക്ക് (സ്ത്രീകൾക്കോ പുരുഷന്മാർക്കോ) സ്വാഭാവികമായോ, പൊതുവായോ ഉണ്ടായിരിക്കണം എന്ന് സമൂഹം കരുതുന്ന അമിത ലളിതവും മുൻധാരണയിലധിഷ്ഠിതവുമായ സ്വഭാവസവിശേഷതകളെയും കഴിവിനെയും കുറിച്ചുള്ള ആശയങ്ങളാണ് ഇത്.

  • " സ്ത്രീകൾ പൊതുവെ ശാരീരിക ക്ഷമത കുറഞ്ഞവരാണ് " എന്നത്, ശാരീരിക ക്ഷമത എന്നത് എല്ലാ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, ഒരു പ്രത്യേക ലിംഗത്തിലെ എല്ലാ വ്യക്തികൾക്കും ഒരുപോലെയുള്ള പൊതുവായ 'പോരായ്മ' ആരോപിക്കുന്ന ഒരു സ്ഥിരമായ കാഴ്ചപ്പാട് ആണ്.

  • ലിംഗ വിവേചനം (Gender discrimination) :- ആൺകുട്ടികൾക്ക് കൂടുതൽ പരിഗണന പെൺകുട്ടികൾക്ക് ഇത് നിഷേധം. 

  • ലിംഗ ഭേദം (Gender role) :- ഓരോ സംസ്കാരവും ആ സമൂഹത്തിലെ പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റ രീതി.

  • ലിംഗ സമത്വം (Eqality) :- സമൂഹത്തിൽ ആണും പെണ്ണും തുല്യർ 

 


Related Questions:

കുഞ്ഞിൻ്റെ വൈജ്ഞാനികമേഖല വികാസം പ്രാപിക്കുന്നതിനു വേണ്ടി നൽകാവുന്ന ഏറ്റവും ഉചിതമായ ക്ലാസ്സ്റൂം പ്രവർത്തനം ഏത് ?
ഏറ്റവും കൂടുതൽ പരീക്ഷണവും നിരീക്ഷണവും അത്യാവശ്യം ആയിട്ടുള്ള പഠനമേഖല?
സ്കൂൾ യുവജനോത്സവത്തിന്റെ ചുമതല ഹെഡ്മാസ്റ്റർ നിങ്ങളെ എല്പ്പിക്കുന്നു നിങ്ങൾക്ക് വേണ്ടത്ര ആത്മവിശ്വാസമില്ലെന്നു കരുതുക. നിങ്ങൾ എന്തു ചെയ്യും ?
"നെഗറ്റീവ് എഡ്യൂക്കേഷൻ്റെ' വക്താവ് :
ഓർമ്മയുമായി ബന്ധപ്പെട്ട് സമഗ്ര പഠനം നടത്തിയ ജെ ബി വാട്ട്സന്റെ ശിഷ്യനായ വിദ്യാഭ്യാസ വിദഗ്ധൻ ആര് ?