App Logo

No.1 PSC Learning App

1M+ Downloads

നാഡീകോശത്തിലെ ഘടനകളും അവയുടെ ധർമവും നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക:

ആക്സോൺ കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു.
ഡെൻഡ്രോൺ ആവേഗങ്ങളെ സിനാപ്റ്റിക് നോബിൽ എത്തിക്കുന്നു
ആക്സോണൈറ്റ് കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
ഡെൻഡ്രൈറ്റ് തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം

AA-4, B-2, C-3, D-1

BA-3, B-1, C-2, D-4

CA-4, B-1, C-2, D-3

DA-2, B-1, C-4, D-3

Answer:

B. A-3, B-1, C-2, D-4

Read Explanation:

നാഡീകോശം-ഘടനയും ധർമവും

ഡെൻഡ്രോൺ

  • കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു.
  • ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു

ഡെൻഡ്രൈറ്റ്

  • ഡെൻഡ്രോണിന്റെ ശാഖകൾ.
  • തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം.

ഷ്വാൻ കോശം

  • ആക്സോണിനെ വലയം ചെയ്യുന്നു

ആക്സോൺ

  • കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
  • കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നു

ആക്സോണൈറ്റ്

  • ആക്സോണിന്റെ ശാഖകൾ.
  • ആവേഗങ്ങളെ സിനാപ്റ്റിക് നോബിൽ എത്തിക്കുന്നു

സിനാപ്റ്റിക് നോബ്

  • ആക്സോണൈറ്റിന്റെ അഗ്രഭാഗം.
  • നാഡീയപ്രേഷകം സ്രവിക്കുന്നു.

Related Questions:

മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മെനിഞ്ചസ് എത്ര പാളികളാണ് ?

നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഏത് രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇവ?

  • കേവല ഓർമകൾ പോലും ഇല്ലാതാവുക.
  • കൂട്ടുകാരെയും ബന്ധുക്കളെയും തിരിച്ചറിയാൻ കഴിയാതെ വരുക
  • ദിനചര്യകൾ പോലും ചെയ്യാൻ കഴിയാതെ വരുക.
മസ്തിഷ്കത്തിലും സുഷുമ്‌നയിലും മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ ഉള്ള ഭാഗങ്ങളാണ് :
ഡെൻഡ്രോണിന്റെ ശാഖകൾ അറിയപ്പെടുന്നത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ സിംപതറ്റിക് വ്യവസ്ഥയ‍ുടെ പ്രവര്‍ത്തനത്താല്‍ മന്ദീഭവിക്ക‍ുന്നത്‌ ഏതെല്ലാം?

1.ഉമിനീര്‍ ഉല്പാദനം

2.ഉദരാശയ പ്രവര്‍ത്തനം

3.ക‍ുടലിലെ പെരിസ്റ്റാള്‍സിസ്