Challenger App

No.1 PSC Learning App

1M+ Downloads
വൃക്കയെക്കുറിച്ചുള്ള പഠനം ?

Aഓട്ടോളജി

Bഓസ്റ്റിയോളജി

Cനെഫ്രോളജി

Dഒഫ്താല്‍മോളജി

Answer:

C. നെഫ്രോളജി

Read Explanation:

പഠനശാഖകൾ

  • മൈക്കോളജി- ഫംഗസുകളെക്കുറിച്ചുള്ള പഠനം
  • ഫൈറ്റോളജി - സസ്യങ്ങളുടെ ഉല്പത്തിയെക്കുറിച്ചുള്ള പഠനം
  • ഡെന്‍ഡ്രോളജി - വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം
  • ഇത്തോളജി - ജന്തുക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പഠനം
  • ഓട്ടോളജി- ചെവിയെക്കുറിച്ചുള്ള പഠനം
  • ഫിസിയോളജി - ശാരീരികപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനം
  • ഓസ്റ്റിയോളജി - അസ്ഥികളെക്കുറിച്ചുള്ള പഠനം
  • റിനോളജി - മൂക്കിനെക്കുറിച്ചുള്ള പഠനം
  • കിറോളജി- കൈകളെക്കുറിച്ചുള്ള പഠനം
  • പോഡോളജി/പോഡിയാട്രി - പാദങ്ങളെക്കുറിച്ചുള്ള പഠനം

  • കോങ്കോളജി - ജന്തുക്കളുടെ പുറന്തോടിനെക്കുറിച്ചുള്ള പഠനം
  • ഹെര്‍പറ്റോളജി- ഉരഗങ്ങളെക്കുറിച്ചുള്ള പഠനം
  • ഹിപ്പോളജി - കുതിരകളെക്കുറിച്ചുള്ള പഠനം
  • അഗ്രോണമി - മണ്ണിനെയും സസ്യങ്ങളെയും കുറിച്ചുള്ള പഠനം
  • മലാക്കോളജി- മൊളസ്‌കുകളെക്കുറിച്ചുള്ള പഠനം
  • ഫ്രിനോളജി - തലച്ചോറിനെയും തലയോട്ടിയെയും കുറിച്ചുള്ള പഠനം
  • ഓല്‍ഫാക്‌ടോളജി/ഓസ്‌മോളജി - ഗന്ധങ്ങളെക്കുറിച്ചുള്ള പഠനം
  • എപ്പിഡമോളജി - സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള പഠനം
  • പാത്തോളജി - രോഗങ്ങളെക്കുറിച്ചുള്ള പഠനം
  • കാലോളജി- സൌന്ദര്യത്തെക്കുറിച്ചുള്ള പഠനം
  • കാലിയോളജി - പക്ഷിക്കൂടിനെക്കുറിച്ചുള്ള പഠനം
  • ഓഓളജി- മുട്ടകളെക്കുറിച്ചുള്ള പഠനം

  • എറ്റിയോളജി- രോഗകാരണത്തെക്കുറിച്ചുള്ള പഠനം
  • സീറ്റോളജി- ജലസസ്തനികളെക്കുറിച്ചുള്ള പഠനം
  • സോറോളജി - പല്ലികളെക്കുറിച്ചുള്ള പഠനം
  • ടെറിഡോളജി- പന്നലുകളെക്കുറിച്ചുള്ള പഠനം
  • ട്രോഫോളജി - പോഷകാഹാരത്തെക്കുറിച്ചുള്ള പഠനം
  • ട്രിക്കോളജി- മുടിയെക്കുറിച്ചും അതിന്റെ വൈകല്യങ്ങളെക്കുറിച്ചുമുള്ള പഠനം
  • ഓട്ടോലാരിംഗോളജി - ചെവിയും മൂക്കും തൊണ്ടയും ഉള്‍പ്പെടെ തലയിലും കഴുത്തിലും ഉണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിക്കുന്ന വൈദ്യശാസ്ത്രശാഖ

  • ഒഫിയോളജി - പാമ്പുകളെ കുറിച്ചുള്ള പഠനം
  • ജനിറ്റിക്സ്- വംശപാരമ്പര്യത്തേയും വ്യതിയാനത്തേയും കുറിച്ചുള്ള പഠനം
  • എന്റൊക്രൈനോളജി - അന്തസ്രാവിഗ്രന്ഥികളേയും ഹോര്‍മോണിനെയും കുറിച്ചുള്ള പഠനം
  • ഓഡന്റോളജി - പല്ലുകളെ കുറിച്ചുള്ള പഠനം
  • മൈക്രോബയോളജി - സൂക്ഷ്മജിവികളെക്കുറിച്ചുള്ള പഠനം
  • ബാക്ടീരിയോളജി - ബാക്ടീരിയകളെ കുറിച്ചുള്ള പഠനം
  • എംബ്രിയോളജി - ഭ്രൂണങ്ങളെ കുറിച്ചുള്ള പഠനം
  • ഇമ്മ്യൂൂനോളജി - രോഗ പ്രതിരോധശേഷിയെ കുറിച്ചുള്ള പഠനം

  • ഫൈക്കോളജി - ആല്‍ഗകളെ കുറിച്ചുള്ള പഠനം
  • ഇക്കോളജി - പരിസ്ഥിതി ശാസ്ത്രം
  • സൈറ്റോളജി- കോശങ്ങളെ കുറിച്ചുള്ള പഠനം
  • ഹിസ്റ്റോളജി - കലകളെ കുറിച്ചുള്ള പഠനം
  • ന്യൂൂറോളജി - നാഡികളെ കുറിച്ചുള്ള പഠനം
  • മയോളജി - പേശികളെ കുറിച്ചുള്ള പഠനം
  • ഓഡിയോളജി - കേള്‍വിയെ കുറിച്ചുള്ള പഠനം
  • നെഫ്രോളജി - വൃക്കകളെ കുറിച്ചുള്ള പഠനം
  • കാര്‍ഡിയോളജി - ഹൃദയത്തെ കുറിച്ചുള്ള പഠനം
  • അനാട്ടമി- ആന്തരികാവയവങ്ങളെ കുറിച്ചുള്ള പഠനം

  • മോര്‍ഫോളജി- ബാഹ്യഘടനയെ കുറിച്ചുള്ള പഠനം
  • ഹെപ്പറ്റോളജി- കരളിനെ കുറിച്ചുള്ള പഠനം
  • ഹെമറ്റോളജി - രക്തത്തെ കുറിച്ചുള്ള പഠനം
  • ഡെര്‍മറ്റോളജി - ത്വക്കിനെ കുറിച്ചുള്ള പഠനം
  • ഒഫ്താല്‍മോളജി - കണ്ണിനെ കുറിച്ചുള്ള പഠനം
  • ഒപ്റ്റോളജി - കാഴ്ചയെ കുറിച്ചുള്ള പഠനം

  • ആന്ത്രോപ്പോളജി - നരവംശ ശാസ്ത്രത്തെക്കുറിച്ചുള്ള പഠനം
  • ജറന്റോളജി- വാര്‍ദ്ധക്യത്തെ കുറിച്ചുള്ള പഠനം
  • ഓങ്കോളജി - അര്‍ബുദത്തെക്കുറിച്ചുള്ള പഠനം
  • ഇക്തിയോളജി - മത്സ്യങ്ങളെ കുറിച്ചുള്ള പഠനം
  • ഹെര്‍പ്പറ്റോളജി- ഉരഗങ്ങളെ കുറിച്ചുള്ള പഠനം
  • ആന്തോളജി- പൂക്കളെ കുറിച്ചുള്ള പഠനം
  • പോമോളജി - പഴങ്ങളെ കുറിച്ചുള്ള പഠനം

  • സ്പേമോളജി- വിത്തുകളെ കുറിച്ചുള്ള പഠനം
  • ഹോര്‍ട്ടികൾച്ചർ- ഉദ്യാനകൃഷിയെ കുറിച്ചുള്ള പഠനം
  • അഗ്രൊസ്റ്റോളജി - പുല്ലുവര്‍ഗ്ഗ സസ്യങ്ങളെ കുറിച്ചുള്ള പഠനം
  • എപ്പികള്‍ച്ചര്‍ - തേനീച്ച വളര്‍ത്തലിനെ കുറിച്ചുള്ള പഠനം
  • സെറികള്‍ച്ചര്‍ - പട്ടുനൂല്‍പ്പുഴുവളര്‍ത്തലിനെ കുറിച്ചുള്ള പഠനം
  • എന്റമോളജി - ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം

  • ഓര്‍ണിത്തോളജി - പക്ഷികളെ കുറിച്ചുള്ള പഠനം
  • പെഡോളജി - മണ്ണിനെ കുറിച്ചുള്ള പഠനം
  • ടോക്സിക്കോളജി - വിഷപദാര്‍ത്ഥങ്ങളെ കുറിച്ചുള്ള പഠനം
  • പാലിയന്റോളജി- ഫോസിലുകളെ കുറിച്ചുള്ള പഠനം
  • വൈറോളജി - വൈറസിനെ കുറിച്ചുള്ള പഠനം
  • ക്രേനിയോളജി- തലയോട്ടികളെ കുറിച്ചുള്ള പഠനം
  • മിര്‍മെക്കോളജി - ഉറുമ്പുകളെ കുറിച്ചുള്ള പഠനം
  • ഫാര്‍മക്കോളജി - ഔഷധങ്ങളെക്കുറിച്ചുള്ള പഠനം

Related Questions:

മൂത്രം, വിയർപ്പ് എന്നിവയിൽനിന്നും പ്രതിദിനം എത്ര അളവ് ജലം ശരീരത്തിൽനിന്ന് നഷ്ടപ്പെടുന്നു?
Bowman’s Capsule’ works as a part of the functional unit of which among the following human physiological system?
Which of the following pair of amino acids are removed by the ornithine cycle?
മണ്ണിരയുടെ (Earthworm) വിസർജ്ജനേന്ദ്രിയം ഏത്?
Part of nephron impermeable to salt is ____________