Challenger App

No.1 PSC Learning App

1M+ Downloads
സാധാരണ വ്യത്യാസം പൂജ്യമല്ലാത്ത ഒരു സമാന്തര ശ്രേണിയിലെ ആദ്യ 3n സംഖ്യകളുടെ ആകെ തുക അടുത്ത n സംഖ്യകളുടെ തുകയോട് തുല്യമാണ്. എങ്കിൽ ആദ്യത്തെ 2n സംഖ്യകളുടെ ആകെ തുകകളുടെയും അതിനുശേഷം ഉള്ള 2n സംഖ്യകളുടെയും അനുപാതം എത്രയാണ്?

A5:1

B1:5

C1:10

D10:1

Answer:

B. 1:5

Read Explanation:

ചോദ്യത്തിൽ ആദ്യ 3n പദങ്ങളുടെ തുകയും അടുത്ത n പദങ്ങളുടെ തുകയും ഉപയോഗിക്കുന്നു.അതായത് ആകെ 3n + n = 4n പദങ്ങൾ ഉണ്ട്

ഒരു സമാന്തര ശ്രേണിയിലെ ആദ്യ n സംഖ്യകളുടെ തുക = n/2[2a + (n - 1)d]

ചോദ്യത്തിലെ,

അടുത്ത n സംഖ്യകളുടെ തുക = ആദ്യ 4n സംഖ്യകളുടെ തുക (S4n) - ആദ്യ 3n സംഖ്യകളുടെ തുക(S3n)

ആദ്യ 3n സംഖ്യകളുടെ തുക (S3n)  = 3n/2[2a + (3n - 1)d]

ആദ്യ 4n സംഖ്യകളുടെ തുക (S4n)  = 4n/2[2a + (4n - 1)d]

അടുത്ത n സംഖ്യകളുടെ തുക = S4n - S3n

അടുത്ത n സംഖ്യകളുടെ തുക = ആദ്യ 3n സംഖ്യകളുടെ തുക (S3n)  

S4n - S3n = S3n

S4n  = 2 × S3n

4n/2[2a + (4n - 1)d] = 2 × 3n/2[2a + (3n - 1)d]

3n[2a+(3n−1)d] = 2n[2a+(4n−1)d]

6a+9nd−3d = 4a+8nd−2d

6a − 4a = 3d − 2d + 8nd−9nd

2a = d + (−nd)

2a = d(1−n)------------(1)

ആദ്യത്തെ 2n സംഖ്യകളുടെ ആകെ തുക (S2n) = 2n/2 [ 2a + (2n-1)d ]

= n [ 2a + (2n-1)d ]

അതിനുശേഷം ഉള്ള 2n സംഖ്യകളുടെ തുക =  S4n - S2n

S4n = 4n/2 [ 2a + (4n-1)d ]

 = 4n/2 [ 2a + (4n-1)d ] - 2n/2 [ 2a + (2n-1)d ]

= 2n[ 2a + (4n-1)d ] - n[ 2a + (2n-1)d ]

ആദ്യത്തെ 2n സംഖ്യകളുടെ ആകെ തുകകളുടെയും അതിനുശേഷം ഉള്ള 2n സംഖ്യകളുടെയും അനുപാതം

S2n/S4n−S2n  = n [ 2a + (2n-1)d ] /  2n[ 2a + (4n-1)d ] - n[ 2a + (2n-1)d ]

= [ 2a + (2n-1)d ] / 2[ 2a + (4n-1)d ] - [ 2a + (2n-1)d ]

Using equation (1) and substituting 2a = (1-n)d

=  [ (1-n)d + (2n-1)d ] / 2[ (1-n)d + (4n-1)d ] - [ (1-n)d + (2n-1)d ]

= [d - nd + 2nd - d] / [2d - 2nd + 8nd - 2d - d + nd - 2nd + d]

= nd / 5nd

= 1/5

ആദ്യത്തെ 2n സംഖ്യകളുടെ ആകെ തുകകളുടെയും അതിനുശേഷം ഉള്ള 2n സംഖ്യകളുടെയും അനുപാതം = 1 : 5

 

S2nS4nS2n

 

 

 

 


Related Questions:

4 കൊണ്ട് വിഭജിക്കാവുന്ന രണ്ടക്ക സംഖ്യകൾ എത്ര?

ഏത് ഗണിതാശയമാണ് ഈ ചിത്രത്തിൽ നിന്ന് രൂപീകരിക്കാൻ സാധിക്കുന്നത് ?

WhatsApp Image 2025-01-31 at 11.10.56.jpeg
51+50+49+ ..... + 21= .....
ഒരു സംഖ്യശ്രേണിയിൽ രണ്ടാം പദവും ഏഴാം പദവുംതമ്മിലുള്ള അനുപാതം 1/3 ആണ്. അഞ്ചാം പദം 11 ആണെങ്കിൽ പതിനഞ്ചാം പദം എത്ര?
If the sum of first and 50th term of an arithmetic sequence is 163 then the sum of first 50 terms of the sequence is :