App Logo

No.1 PSC Learning App

1M+ Downloads
ഏത് സമതലത്തിൻറെ ഭാഗമാണ് ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ സുന്ദർബൻ ഡെൽറ്റ?

Aസത്ലജ് സമതലം

Bപഞ്ചാബ്-ഹരിയാന സമതലം

Cഗംഗാ സമതലം

Dഇവയൊന്നുമല്ല

Answer:

C. ഗംഗാ സമതലം

Read Explanation:

ഗംഗാ സമതലം & സുന്ദർബൻ ഡെൽറ്റ

  • ഗംഗാ സമതലം ഉത്തര ഇന്ത്യൻ സമതലത്തിലെ ഏറ്റവും വലിയ ഭാഗമാണ്.

  • ഇത് ഏകദേശം 3.75 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു

  • പടിഞ്ഞാറ് യമുനാ നദീതടം മുതൽ കിഴക്ക് ബംഗ്ലാദേശ് അതിർത്തി വരെ ഏകദേശം 1400 കിലോമീറ്റർ നീളവും ശരാശരി 300 കിലോമീറ്റർ വീതിയുമുണ്ട് ഈ സമതലത്തിന്

  • ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഗംഗ, യമുന, ഘാഗ്ര, ഗണ്ഡക്, കോസി, സോൺ തുടങ്ങിയ നദികളും അവയുടെ പോഷകനദികളും കൊണ്ടുവരുന്ന എക്കൽ മണ്ണ് അടിഞ്ഞുകൂടിയാണ് ഈ സമതലം രൂപംകൊണ്ടത്.

  • സുന്ദർബൻ ഡെൽറ്റ ഗംഗാ സമതലത്തിന്റെ ഭാഗമാണ്.

  • ഈ സമതലത്തിന്റെ കിഴക്കൻ ഭാഗത്താണ് സുന്ദർബൻ ഡെൽറ്റ സ്ഥിതി ചെയ്യുന്നത്

  • ഗംഗ, ബ്രഹ്മപുത്ര, മേഘ്ന എന്നീ നദികൾ ബംഗാൾ ഉൾക്കടലിൽ പതിക്കുന്നിടത്ത് രൂപംകൊണ്ട ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുകളുള്ള ഡെൽറ്റയാണ്.

  • ഈ പ്രദേശം ഇന്ത്യയുടെ പശ്ചിമ ബംഗാൾ സംസ്ഥാനത്തും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്നു.

  • സുന്ദർബൻ ഒരു യുനെസ്കോ ലോക പൈതൃക സ്ഥലമാണ്. കൂടാതെ ഇത് ഒരു ബയോസ്ഫിയർ റിസർവ്വ്, ടൈഗർ റിസർവ്വ്, റാംസർ സൈറ്റ് എന്നീ നിലകളിലും സംരക്ഷിക്കപ്പെടുന്നു.

  • ബംഗാൾ കടുവകളുടെ പ്രധാന ആവാസകേന്ദ്രം. കൂടാതെ ഉപ്പുജല മുതലകൾ, വിവിധയിനം പക്ഷികൾ, ഉരഗങ്ങൾ, ശുദ്ധജല ഡോൾഫിനുകൾ തുടങ്ങിയ നിരവധി ജീവികളുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടം.


Related Questions:

The highest plateau in India is?
Which is the largest plateau in India?
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം ?
What is 'Northern Circar' in India?
താഴെ എഴുതിയവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക :