ഒരു സന്ദേശമോ ആശയമോ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കുന്നതാണ് ----
Aവ്യക്തിഗത ആശയവിനിമയം
Bഉപാധി ആശയവിനിമയം
Cബഹുജന ആശയവിനിമയം
Dസംവാദ ആശയവിനിമയം
Answer:
C. ബഹുജന ആശയവിനിമയം
Read Explanation:
വ്യക്തിഗത ആശയവിനിമയം
ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സന്ദേശങ്ങളോ ആശയങ്ങളോ വിനിമയം ചെയ്യുന്നതാണ് വ്യക്തിഗത ആശയവിനിമയം. ഇതിനായി പ്രയോജനപ്പെടുത്തുന്ന ഉപാധികളാണ് വ്യക്തിഗത ആശയവിനിമയോപാധികൾ.
ബഹുജന ആശയവിനിമയം
ഒരു സന്ദേശമോ ആശയമോ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കുന്നതാണ് ബഹുജന ആശയവിനിമയം. ഇതിനായി പ്രയോജനപ്പെടുത്തുന്ന മാധ്യമങ്ങളാണ് ബഹുജന ആശയവിനിമയോപാധികൾ.