Challenger App

No.1 PSC Learning App

1M+ Downloads
വായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരമാണ് :

Aകാറ്റ്

Bഅന്തരീക്ഷമർദ്ദം

Cതാപം

Dആർദ്രത

Answer:

B. അന്തരീക്ഷമർദ്ദം

Read Explanation:

അന്തരീക്ഷമർദം (Atmospheric Pressure)

  • ഒരു നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദം. 

  • അന്തരീക്ഷമർദം അളക്കുന്നതിനുള്ള ഉപകരണമാണ് ബാരാമീറ്റർ. 

  • സമുദ്രനിരപ്പിൽനിന്നുള്ള ഉയരം വർധിക്കുന്താറും അന്തരീക്ഷമർദം കുറഞ്ഞുവരുന്നു. 

  • വായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമർദ്ദം.

  • വായു ഭൂമിയിൽ തങ്ങി നിൽക്കുന്നതിന് കാരണം ഗുരുത്വാകർഷണബലം

  • ഭൗമോപരിതലം മുതൽ അന്തരീക്ഷത്തിന്റെ മുകൾപരപ്പു വരെ ഒരു നിശ്ചിത സ്ഥലത്ത് ഉൾക്കൊണ്ടിരിക്കുന്ന വായുവിന്റെ ഭാരം

  • ഭൂഗുരുത്വം കാരണം ഭൗമോപരിതലത്തിനോടടുത്ത് വായുവിന്റെ സാന്ദ്രത കൂടുതൽ ആയതിനാൽ ഉയർന്ന മർദം അനുഭവപ്പെടുന്നു.


Related Questions:

പട്ടിക -1 നെ പട്ടിക 2 -മായി ചേരുംപടി ചേർക്കുക .

ചുവടെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക .

പട്ടിക 1 (അന്തരീക്ഷത്തിന്റെ പാളികൾ )       പട്ടിക 2 (സവിശേഷതകൾ )

a.സ്ട്രാറ്റോസ്‌ഫിയെർ                                                    1.    ഉയരം കൂടുന്നതനുസരിച്ചു താപനില കുറയുന്നു

b.എക്സൊസ്ഫിയർ                                                          2.     അറോറ ബോറിയലിസ്, അറോറ ഓസ്ട്രലൈസ്                                                                                                         എന്നിവ നിർമിക്കപ്പെടുന്നു 

c.ട്രോപോസ്ഫിയർ                                                            3.       മൊത്തം അന്തരീക്ഷ ഓസോണിന്റെ                                                                                                                               ഭൂരിഭാഗവും അടങ്ങിയിരിക്കുന്നു                                                     

d.അയണോസ്ഫിയർ                                                          4.    ഓക്സിജൻ ,ഹൈഡ്രജൻ ,ഹീലിയം എന്നിവയുടെ                                                                                                         ആറ്റങ്ങൾ

ഘനീഭവിക്കലിനുള്ള പ്രധാന കാരണം :
ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല അറിയപ്പെടുന്ന മറ്റൊരു പേര് ?
ഭൗമാന്തരീക്ഷത്തിൻ്റെ പിണ്ഡത്തിൻ്റെ 80 % ത്തോളം കാണപ്പെടുന്ന അന്തരീക്ഷ പാളി ഏതാണ് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ അന്തരീക്ഷ പാളി തിരിച്ചറിയുക :

  • അന്തരീക്ഷത്തിൻ്റെ ഏറ്റവും താഴത്തെ പാളി

  • ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഇതിൻ്റെ ഉയരം.

  • മഞ്ഞ്, മഴ, കാറ്റ് തുടങ്ങിയ എല്ലാ തരത്തിലുമുള്ള അന്തരീക്ഷപ്രതിഭാസങ്ങളും കണ്ടുവരുന്നതും ഈ മണ്ഡലത്തിലാണ്.