Challenger App

No.1 PSC Learning App

1M+ Downloads

കരയിൽനിന്നും കടലിലേക്ക് വീശുന്നതിനാൽ ശീതകാല മൺസൂൺകാറ്റ് മഴയ്ക്ക് കാരണമാകുന്നില്ല. ഇതിനുള്ള കാരണം :

  1. ഇവയിൽ വളരെ കുറച്ച് ആർദ്ര മാത്രമെ ഉണ്ടാവുകയുള്ളൂ. 
  2. കരയിലെ പ്രതിചക്രവാതങ്ങൾ ഇവയിൽ മഴയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. 

    Aഇവയെല്ലാം

    Bരണ്ട് മാത്രം

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ശൈത്യകാലം

    മഴലഭ്യത (Rainfall):-

    • കരയിൽനിന്നും കടലിലേക്ക് വീശുന്നതിനാൽ ശീതകാല മൺസൂൺകാറ്റ് മഴയ്ക്ക് കാരണമാകുന്നില്ല. 

    • ഇതിനുള്ള കാരണങ്ങൾ ഇനിപ്പറയുന്നവയാണ്. 

    1. ഒന്നാമതായി ഇവയിൽ വളരെ കുറച്ച് ആർദ്ര മാത്രമെ ഉണ്ടാവുകയുള്ളൂ. 

    2. രണ്ടാമതായി കരയിലെ പ്രതിചക്രവാതങ്ങൾ ഇവയിൽ മഴയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. 

    • അതിനാൽ ഇന്ത്യയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും ശൈത്യകാലത്ത് മഴ ലഭിക്കുകയില്ല. 

    • എന്നിരുന്നാലും ചിലയിടങ്ങളിൽ ഇതിന് മാറ്റങ്ങളുണ്ടാകാറുണ്ട്.

    (i) മെഡിറ്ററേനിയൻ കടൽ പ്രദേശത്തുനിന്നും വരുന്ന ശക്തികുറഞ്ഞ മിതോഷ്ണ (temperate) ചക്രവാതങ്ങൾ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ഡൽഹി, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മഴയ്ക്ക് കാരണമാകുന്നു. 

    • മഴയുടെ അളവ് കുറവാണെങ്കിൽപോലും ഇവ റാബി വിളകൾക്ക് അത്യന്തം ഗുണകരമാണ്. 

    • ഹിമാലയ പർവതഭാഗത്ത് വർഷണം മഞ്ഞ് വീഴ്ചയുടെ രൂപത്തിലായിരിക്കും. 

    • ഹിമാലയൻ നദികളിൽ വേനൽക്കാലത്തും നീരൊഴുക്ക് നിലനിർത്തുന്നത് ഈ മഞ്ഞ് വീഴ്ചമൂലമാണ്. 

    • സമതലങ്ങളിൽ പടിഞ്ഞാറുനിന്നും കിഴക്കോട്ടും പർവതപ്രദേശങ്ങളിൽ വടക്കുനിന്നും തെക്കുദിശയിലേക്കും വർഷണത്തിന്റെ അളവ് കുറഞ്ഞുവരുന്നു.

    (ii) മധ്യ ഇന്ത്യയിലും തെക്കൻ ഉപദ്വീപിയ ഇന്ത്യയുടെ വടക്കുഭാഗങ്ങളിലും ശൈത്യകാലങ്ങളിൽ മഴയുണ്ടാകാറുണ്ട്. 

    (ii) ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ അരുണാചൽപ്രദേശിലും അസമിലും ശീതകാലമാസങ്ങളിൽ 25 മില്ലിമീറ്ററിനും 50 മില്ലിമീറ്ററിനും ഇടയിൽ മഴ ലഭിക്കുന്നു .

    • ഒക്ടോബർ, നവംബർ മാസങ്ങളിൽ വടക്കുകിഴക്കൻ മൺസൂൺ ബംഗാൾ ഉൾക്കടലിലൂടെ സഞ്ചരിക്കുമ്പോൾ ഈർപ്പം ഉൾക്കൊള്ളുകയും തമിഴ്നാട് തീരങ്ങൾ, ആന്ധ്രാപ്രദേശിന്റെ തെക്കുഭാഗത്തുള്ള പ്രദേശങ്ങൾ, കർണാടകത്തിന്റെ തെക്കു കിഴക്കൻ പ്രദേശങ്ങൾ, കേരളത്തിന്റെ തെക്കുകിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണമാവുകയും ചെയ്യുന്നു.


    Related Questions:

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഉഷ്ണമേഖലയിലെ പ്രധാന പ്രാദേശിക കാറ്റിനെ തിരിച്ചറിയുക :

    • വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ITCZ ൻ്റെ കേന്ദ്രഭാഗത്ത് രൂപപ്പെടുന്ന വരണ്ട ഉഷ്ണക്കാറ്റുകളാണ്

    • ഡൽഹിക്കും പാറ്റ്നയ്ക്കും ഇടയിൽ ഇവയുടെ തീവ്രത കൂടുതലായിരിക്കും.

    How do the Himalayas act as a climatic divide for India?

    Which of the following statements are correct?

    1. Temperature in Punjab can fall below freezing in winter.
    2. The Ganga Valley experiences westerly or northwesterly winds.
    3. All parts of India get uniform rainfall from the northeast monsoon.

      Which part of India experiences high temperatures throughout the year with minimal daily and annual temperature variations?

      What are the pre-monsoon showers common in Kerala and coastal areas of Karnataka locally known as, due to their benefit for mango ripening?