Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കല്ലുമാല സമരം നടന്ന വർഷം ?

A1913

B1925

C1915

D1923

Answer:

C. 1915

Read Explanation:

കല്ലുമാല സമരം 

  • പുലയർ ഉൾപ്പെട്ട താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾ, കാതിലും കഴുത്തിലും ജാതിയുടെ അടയാളമായി കല്ലു കൊണ്ടുള്ള ആഭരണങ്ങളാണ് അണിഞ്ഞിരുന്നത്. 
  • ഇതിനെതിരെ 1915 അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല ബഹിഷ്കരിക്കുകയും, സവർണ്ണ ജാതിയിൽ പെട്ടവരെ പോലെ, ആധുനിക ആഭരണങ്ങൾ അണിയാൻ ഉള്ള അവകാശം പിന്നാക്ക ജാതിക്കാർ നേടിയെടുക്കുകയും ചെയ്തു. 
  • കൊല്ലത്തിനടുത്ത് ഉള്ള പെരിനാട് ആയിരുന്നു പ്രധാന സമര കേന്ദ്രം.
  • അതിനാൽ കല്ലുമാല സമരം “പെരിനാട് ലഹള” എന്നും അറിയപ്പെടുന്നു.
  • അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം : 1915, ഒക്ടോബർ 24
  • കല്ലുമാല സമരം നടന്ന സ്ഥലം : കൊല്ലം പെരിനാട്ടിലെ ചാമക്കാട്ട് ചെറുമുക്കിൽ.
  • കല്ലുമാല സമരവുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് കേസിൽ പൊലീസ് സമുദായത്തിൽ പെട്ടവർക്ക് വേണ്ടി വാദിച്ചത് ആര് : ഇലഞ്ഞിക്കൽ ജോൺ വക്കീൽ. 
  • പെരിനാട് സർവ്വ സമുദായ സമ്മേളനം അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്നത്  : 1915 

Related Questions:

തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ചതാര് ?
Yogakshema Sabha started at the initiative of ____
രാജ്യദ്രോഹക്കുറ്റം ചുമത്തി തിരുവിതാംകൂറിൽ നിന്നും നാടുകടത്തപ്പെട്ട എഴുത്തുകാരൻ?
Royal proclamation of July 26, 1859 is related to

പൊയ്കയിൽ ശ്രീകുമാര ഗുരുദേവനുമായി യോജിക്കാത്ത പ്രസ്താവന ഏത്?

  1. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിൽ ജനനം
  2. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചു
  3. യോഗക്ഷേമ സഭയുമായി ചേർന്ന് പ്രവർത്തിച്ചു
  4. ശ്രീമൂലം പ്രജാസഭയിൽ 1921 ലും 1931 ലും അംഗമായി