App Logo

No.1 PSC Learning App

1M+ Downloads
മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ മാതൃജീവിയെപ്പോലെയല്ല. ഈ വിശേഷണം യോജിക്കുന്നത് ഏതു ജീവിക്കാണ് ?

Aപാമ്പ്

Bതുമ്പി

Cപല്ലി

Dകുരുവി

Answer:

B. തുമ്പി

Read Explanation:

രൂപാന്തരണം

  • ചില ജീവികളുെട മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ
    മാതൃജീവിയോട് സാദൃശ്യമില്ലാത്തവയാണ്. ഇവയാണ് ലാർവകൾ.
  • ലാർവാവസ്ഥയിലുള്ള കുഞ്ഞുങ്ങൾ വിവിധ
    വളർച്ചാഘട്ടങ്ങളിലൂടെ കടന്നുപോയി മാതൃജീവിയോട് സാദൃശ്യമുള്ള രൂപങ്ങളായി മാറുന്നതാണ് രൂപാന്തരണം. 

തവള - വാൽമാക്രി / tadpole 
കൊതുക് - കൂത്താടി / wriggler 
ചിത്രശലഭം - ലാർവ 

  • പൂമ്പാറ്റയുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞ്
    പുഴുവിനെപ്പോലെയാണ്. 
  • പൂമ്പാറ്റയുടെ രൂപാന്തരണത്തിൽ ലാർവ, പ്യൂപ്പ എന്നീ ഘട്ടങ്ങൾക്കു ശേഷമാണ് ശലഭം ഉണ്ടാകുന്നത്. 
  • തേനീച്ച, പൂമ്പാറ്റ, തുമ്പി, കൊതുക്, ഈച്ച എന്നിവയിൽ രൂപാന്തരണം നടക്കുന്നുണ്ട്. 
  • ഒരിനം തുമ്പിയുടെ ലാർവയാണ് കുഴിയാന.
  • പ്രാണികളിലാണ് ഏറ്റവും കൂടുതൽ രൂപാന്തരണം
    കാണുന്നത്. 

Related Questions:

സഞ്ചി മൃഗം എന്നറിയപ്പെടുന്ന ' കംഗാരു ' കാണപ്പെടുന്നത് :
വനംവകുപ്പിനു കീഴിൽ മലപ്പുറം ജില്ലയിൽ കടലാമകളെ സംരക്ഷിച്ചു വരുന്നത് എവിടെ ?
താഴെ പറയുന്നതിൽ പവിഴപ്പുറ്റ് വർഷമായി ആചരിച്ച വർഷം ?
മുട്ടയിടാൻ വേണ്ടി ദീർഘദൂരം യാത്ര ചെയ്യുന്ന ഒരിനം മത്സ്യമാണ് ?
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകൾ ഏതാണ് ?