"only" adverb ആണ് . only വരുന്ന sentence ന്റെ tag positive ഉം negative ഉം വരാം.
അതിനാൽ ചോദ്യത്തിന്റെ അർഥം അനുസരിച്ചു tag എഴുതണം. ചോദ്യം നെഗറ്റീവ് senseൽ ആണെങ്കിൽ tag positive ആയിരിക്കണം.ചോദ്യം പോസിറ്റീവ് senseൽ ആണെങ്കിൽ tag നെഗറ്റീവ് ആയിരിക്കണം.
ഇവിടത്തെ ചോദ്യത്തിന്റെ അർത്ഥം : ക്ലാസ്സിൽ 10 boys മാത്രമേ ഉള്ളു എന്നാണ് പറയുന്നത് , അതിനാൽ ചോദ്യം നെഗറ്റീവ് senseൽ ആണെന്ന് മനസിലാക്കാം. അതിനാൽ ഉത്തരം പോസിറ്റീവ് ആയിരിക്കണം.
ഇവിടത്തെ auxiliary verb "were" ആണ് , അതിനാൽ ഉത്തരം were there ആണ്.
ഇനി ഈ ചോദ്യത്തിന്റെ മറ്റൊരു വശം ഉണ്ട്, ഈ ചോദ്യത്തിനെ പോസിറ്റീവ് ആയിട്ടു കണക്കാകാൻ ക്ലാസ്സിൽ ഒരു boy എങ്കിലും ഉണ്ട് എന്ന അർത്ഥത്തിലും നോക്കാം. രണ്ടു ഉത്തരം ഓപ്ഷനിൽ ഒരുമിച്ച് തരില്ല.